

പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത’; നായ ചത്തത് വിഷം ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത. നായ ചത്തത് വിഷം ഉള്ളില്‍ച്ചെന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഡോഗ് സ്ക്വാഡ് എസ്ഐ എടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി എടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിശദമായ അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് നല്കി. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
നായയുടെ മരണത്തില്‍ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടര്‍ റാങ്കിലുള്ള കല്യാണി ചത്തത് നവംബര്‍ 20-നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]