
ഇംഫാല്‍> അനിയത്തിയെ മടിയിലിരുത്തി ക്ലാസില്‍ പഠനം തുടരുന്ന വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മാതാപിതാക്കള്‍ കാര്‍ഷിക വൃത്തിക്കായി രാവിലെ തന്നെ പോകുന്നതിനാലാണ് പത്ത് വയസുകാരിയായ നാലാം ക്ലാസുകാരി മെയിനിംഗ് സിന്ലു പാമിക്ക് തന്റെ അനിയത്തിയുമായി സ്കൂളിലെത്തേണ്ടി വന്നത്.
മണിപ്പൂരില്‍ നിന്നുള്ള കൗതുകകരമായ കാഴ്ച നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മണിപ്പൂര്‍ വനം പരിസ്ഥിതി മന്ത്രിയായ ഭിശ്വജിത് സിംഗും പെണ്‍കുട്ടിയുടെ ആത്മാര്‍ഥതയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു’ അവളുടെ പഠിക്കാനുള്ള ആത്മാര്ഥതയാണെന്നെ അത്ഭുതപ്പെടുത്തിയത്’ – ഭിശ്വജിത്ത് പറഞ്ഞു.
ബിരുദപഠനം വരെ പെണ്‍കുട്ടിയുടെ മുഴുവന്‍ പഠന ചെലവും വഹിക്കാമെന്ന് മാതാപിതാക്കളെ മന്ത്രി അറിയിച്ചു. ‘ വാര്‍ത്ത കണ്ടതോടെ മെയിനിംഗ് സിന്ലുവിനെ ഇംഫാലിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു.
പഠന കാര്യങ്ങള്‍ നോക്കാമെന്ന് മാതാപിതാക്കളെ അറിയിച്ചു, അവളുടെ ആത്മസമര്‍പ്പണത്തില്‍ അഭിമാനം തോന്നുന്നു’ – മന്ത്രി പറഞ്ഞു. മണിപ്പൂരിലെ ഡയ്ലോംഗ് പ്രൈമറി സ്കൂളിലാണ് മെയിനിംഗ് സിന്ലു പഠിക്കുന്നത്.
ഈ പ്രായത്തില്‍ തന്നെ ഇത്രമാത്രം ആത്മാര്‍ഥത പ്രകടിപ്പിക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാനാകില്ല- സോഷ്യല്‍ മീഡിയില്‍ ഒരാള്‍ കുറിച്ചു source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]