പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എം.എം മണി എംഎൽഎ. വി.ഡി സതീശൻ കേരളത്തിന്റെ ശാപം. മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും എം.എം മണി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ചിന്നക്കനാൽ സന്ദർശനത്തോട് നെടുങ്കണ്ടത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.ഡി സതീശൻ വിവരക്കേട് മാത്രമേ പറയൂ. സതീശനും അയാളുടെ നേതാക്കന്മാരുമാണ് ഇടുക്കിയിലെ ജനതയെ ഏറ്റവും അധികം ദ്രോഹിച്ചിട്ടുള്ളത്. ജില്ലയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് യാതൊരു വിവരവുമില്ലെന്നും എം.എം മണി.
ഏറ്റവും മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. നിയമസഭയിൽ അത് കണ്ടുകൊണ്ടിരുന്ന ആളാണ് താൻ. അന്നും ഇന്നും താൻ നിയമസഭയിൽ ഉണ്ട്. വളരെ മാന്യമായാണ് ചെന്നിത്തല കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും എം.എം മണി പറഞ്ഞു.
Story Highlights: MM Mani MLA against VD Satheesan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]