
കോഴിക്കോട്: മലബാര്‍ കണ്ട ഏറ്റവും വലിയ റാപ്പ് ഫെസ്റ്റിവല്‍ കാലിക്കറ്റ് ബാങരുമായി ഈ വരുന്ന ഡിസംബര്‍ 16നു കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ടിയാര്‍ഡില്‍ എത്തുകയാണ് കൊച്ചി ആസ്ഥാനമായിട്ടുള്ള മാര്‍ക്കറ്റിങ് കമ്പനിയായ മാക്സോ ക്രിയേറ്റീവ്. ലൈഫ് സ്റ്റൈല്‍ കോഴിക്കോടുമായി സഹകരിച്ചനടത്തുന്ന കാലിക്കറ്റ് ബാങറില് പ്രശസ്ത റാപ്പര്‍മാര്‍ അണിനിരകുന്നു.
മലബാര്‍ ബാങര്‍ എന്ന ഈയിടെ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനം ചെയ്ത മനുഷ്യര്‍ എന്ന ബാന്റിലെ Dbzee, SA, MHR, Joker എന്നിവരെക്കൂടാതെ വേടന്, ബേബി ജീന്‍, ഹൃഷി, Wraith V, ലില്‍ പയ്യന്, എഫി, അമാനി, DH, തന്‍സി എന്നിങ്ങനെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ അണി നിരക്കുന്ന പ്രോഗ്രാം ശ്രദ്ധയാകര്‍ഷിക്കുന്നത് മനുഷ്യര്‍ എന്ന ബാന്റിന്റെ 2 കൊല്ലത്തിനു ശേഷമുള്ള തിരിച്ചു വരവിലാണ്.
16 ഡിസംബര്‍ വൈകീട്ട് മൂന്നര മുതല്‍ രാത്രി പത്തു വരെയാണ് പരിപാടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]