

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം ; അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലേക്ക് അപേക്ഷിക്കാൻ ഇന്ന് കൂടി അവസരം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും ഇന്നുകൂടി അവസരമുണ്ടായിരിക്കും.
ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ പരിശോധിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരഞ്ഞെടുപ്പ് കമ്മീഷന്റെ voters.eci.gov.in എന്ന വെബ് സൈറ്റിലൂടെയും Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരവും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]