

കാർ അപകടത്തിൽ മരണപ്പെട്ട കോട്ടയം കൂരോപ്പട സ്വദേശികളായ ദമ്പതികൾ വിവാഹിതരായിട്ട് ഒന്നരമാസം മാത്രം ; മധുവിധു യാത്രക്കിടയിലുള്ള ദമ്പതികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി ; ആരതി വിദേശത്ത് ജോലിയ്ക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്
സ്വന്തം ലേഖകൻ
തൊടുപുഴ: കഴിഞ്ഞ ദിവസം കാര്‍ പുഴയിലേക്കു വീണ് മലയാളി നവദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം മാത്രം. മധുവിധു ദിവസങ്ങള്‍ക്കിടെയാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയില്‍ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ എസ്.ആരതി (25) എന്നിവര്‍ മരിച്ചത്. തമിഴ്നാട്ടിലായിരുന്നു അപകടം.
കോയമ്ബത്തൂര്‍ – ചിദംബരം ദേശീയപാതയില്‍ തിരുച്ചിറപ്പള്ളിക്കു സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. വ്യാഴാഴ്ച കൂരോപ്പടയില്‍നിന്നാണു ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറില്‍ പുറപ്പെട്ടത്. ചെന്നൈയിലേക്കു പോകുകയായിരുന്ന കാര്‍ കൊള്ളിടം പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു 50 അടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. പുഴയില്‍ വെള്ളമില്ലാത്ത ഭാഗത്താണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒക്ടോബര്‍ 18നായിരുന്നു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയില്‍ എല്‍ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി ജോലി ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരിക്കെയായിരുന്നു. അപ്രതീക്ഷിതമായാണ് ദുരന്തമുണ്ടായത്. സന്തോഷ് കുമാറിന്റെയും സുജയുടെയും മകളാണ് ആരതി. ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണു ശ്രീനാഥ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]