
സലാല-കോഴിക്കോട് പയ്യോളി തേലാരി വീട്ടില്‍ സുരേന്ദ്രന് (54) സലാലയില്‍ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ദീര്‍ഘകാലം വാലി ഓഫീസില്‍ ജോലിചെയ്തിരുന്ന സുരേന്ദ്രനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽവെച്ച് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഹൃദായാഘാതം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. ഭാര്യ: ഷാനി. മൂന്നര വയസ്സുള്ള മകനുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് കൈരളി ഭാരവാഹികള്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 December 8
title_en:
keralite died in oman