

ഹൃദയാഘാതം ; നടി ലക്ഷ്മിക സജീവന് അന്തരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: നടി ലക്ഷ്മിക സജീവന് അന്തരിച്ചു. 24 വയസ്സായിരുന്നു. ഷാര്‍ജയില്‍ വെച്ചായിരുന്നു അന്ത്യം. ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]