
തിരുവനന്തപുരം: ഡോ റൂവൈസിന് പകരം ഡോക്ട്ടേഴ്സ് അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡന്റായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോ അഫ്സാന ഫാബി ഖാനെ നിയമിച്ചതായി കെഎംപിജിഎ വാർത്താകുറിപ്പിലൂടെ അറിയിച്ചു. റുവൈസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഡോ.ഷഹ്നയുടെ മരണത്തിൽ പ്രതിയായ സാഹചര്യത്തിലാണ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഷഹ്നയുടെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും സ്ത്രീധനത്തിനെതിരെ സംഘടന ശക്തമായി നിലനിൽക്കുന്നുവെന്നും കെഎംപിജിഎ പറഞ്ഞു.
അതേസമയം, ഡോ. ഷഹ്നയുടെ ഓർമകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോളേജിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ഷഹ്നയെക്കുറിച്ച് ഓർത്ത് അധ്യാപകരും സഹപാഠികളും വിതുമ്പി. ഷഹ്നയില്ലാത്ത നാലാം ദിനത്തിലായിരുന്നു അവളുടെ ഓർമ്മകൾ പങ്കുവെച്ച് കോളേജിലെ സഹപാഠികളും അധ്യാപകരും രംഗത്തെത്തിയത്. ഞായറാഴ്ച വരെ ഒപ്പമുണ്ടായിരുന്നവള്‍ ഇനിയില്ലെന്ന് വിശ്വസിക്കാൻ പലർക്കും ഇനിയും സാധിച്ചിട്ടില്ല. ഷഹ്നയെക്കുറിച്ചോർത്തപ്പോള്‍ പലപ്പോഴും സുഹൃത്തുക്കളുടെ തൊണ്ടിയടറി. ഇനിയൊരു ഷഹ്ന ആവർത്തിക്കരുതെന്ന് ദൃഢപ്രതിജ്ഞയെടുത്താണ് ഓരോ വിദ്യാർത്ഥിയും മടങ്ങിയത്. കേസിൽ അറസ്റ്റിലായ ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Last Updated Dec 8, 2023, 8:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]