

ജില്ലാ കളക്ടർ ഇടപെട്ടു: ജോസിമോൾക്ക് ആധാർ കാർഡ് ഉടനെ കിട്ടും:
സ്വന്തം ലേഖകൻ
കുമരകം : ജില്ലാ കളക്ടർ ഇടപെട്ടതോടെ ജോസിമോൾക്ക് ആധാർ കാർഡ് ലഭിക്കാൻ നടപടിയായി.അപൂർവ്വ രാേഗം ബാധിച്ച് സ്വയമേ തിരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത കുമരകം പഞ്ചായത്ത് 16-ാം വാർഡിലെ ജോസിമാേൾക്ക് (43) അധാർ കാർഡ് ഇല്ലാത്തതിനാൽ നഷ്ടമായത് നിരവധി ആനുകൂല്യങ്ങളാണ്. കൈകാലുകളിലെ വിരലുകൾ ഭാഗികമായതിനാൽ വിരലടയാളം ലഭ്യമല്ലാത്തതും കണ്ണിലെ ഐറീസ് വ്യക്തമായി ലഭിക്കാത്തതുമാണ് ജോസിമോൾക്ക് ആധാർ ലഭിക്കാൻ പ്രതികൂലമായ കാരണങ്ങൾ .
ആധാർ ഇല്ലാത്തതിനാൽ റേഷൻ കാർഡിൽ പോലും ജോസിമോൾക്ക് സ്ഥാനം നഷ്ടമായി. ഭിന്നശേഷിക്കാർക്കുള്ള ഒരാനുകൂലും പോലും ലഭിക്കുന്നുമില്ല. ഇതറിഞ്ഞ ജില്ലാ കളക്ടർ വി.വിഗ്നേശ്വരിയുടെ ഇടപെടൽ ആണ് ഈ ഭിന്നശേഷിക്കാരിക്ക് തുണയായത്. കളക്ടറുടെ നിർദ്ദേശത്ത തുടർന്ന് ജില്ലാ അക്ഷയ ഓഫീസും ഐ ടി മിഷനും ചേർന്ന് സംസ്ഥാന യു ഐ ഡി ഐ ഡയറക്ടറെ സമീപിച്ച് നടപടികൾ നടത്തുകയായിരുന്നു. ഡയറക്ടർ വിനോദ് ജേക്കബ് ജോൺ ഇടപെട്ട പ്രത്യേക പരിഗണന നൽകി ആധാർ ജനറേറ്റു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
കോട്ടയം കളക്റേറ്റിനു സമീപമുള്ള അക്ഷയ ജീവനക്കാർ വീട്ടിലെത്തി ആധാറിനുള്ള നടപടികൾ പൂർത്തീകരിച്ചു. ഇനി . അടുത്ത ദിവസം തന്നെ ജോസിമോൾക്ക് ആധാർ കാർഡ് വീട്ടിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |