

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആറന്മുളയിലും കേസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആറന്മുളയിലും കേസ്.പത്തനംതിട്ട ജില്ല സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ആറന്മുള സ്വദേശിനിയും എംകോ ബിരുദധാരിയുമായ യുവതിക്ക് ജനറല്‍ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസില്‍ റിസപ്ഷനിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്തത്. 80,000 രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
റിസപ്ഷനിസ്റ്റ് തസ്തികയില്‍ നിയമന ഉത്തരവ് കൈമാറി യുവതിയില്‍ നിന്ന് 50,000 രൂപ വാങ്ങിയ സംഭവത്തിലാണ് അരവിന്ദ് വെട്ടിക്കലിനെ കന്റോണ്‍മെന്റ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പ് ഡയറക്ടറര്‍ നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്.
എം.പി ക്വാട്ടയില്‍ നിയമനം നല്‍കാമെന്നായിരുന്നു ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിക്ക് അരവിന്ദ് നല്കിയ വാഗ്ദാനം. ജനുവരി 17ന് ജോലിക്ക് ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. അരവിന്ദ് പറഞ്ഞത് പ്രകാരം ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.
സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് കൈമാറിയ കത്തിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ടതോടെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പരാതി നല്‍കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]