

നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ;ഇനി തൃശൂര്‍ മെഡിക്കല്‍ കോളേജിലും.
സ്വന്തം ലേഖിക
തിരുവനന്തപുരം: നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയയായ സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളേജിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
എസ്എംഎ ബാധിച്ച എറണാകുളം തോപ്പുംപടി സ്വദേശിയായ 14 വയസുകാരനാണ് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറിയ്ക്ക് വിധേയനായത്. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമാണ്. കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വത്വം നല്കിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ആദ്യ സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി നടത്തിയത്. കോഴിക്കോട് സ്വദേശിയായ സിയ മെഹ്റിന് എന്ന 14 വയസുകാരിയ്ക്കാണ് ആദ്യ സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി നടത്തിയത്. കോഴിക്കോട്ടെ നവകേരള സദസിലെ പ്രഭാത യോഗത്തില്‍ സിയ പങ്കെടുത്ത് അനുഭവം പങ്കുവച്ചിരുന്നു
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്, ഡോ. സനീന്‍, ഡോ. ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സുനില്‍ ആര്, ഡോ. ബാബുരാജ്, ഡോ. ബിന്ദു എന്നിവരുടെ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]