
ഡിസംബർ മൂന്നിന് നടന്ന ലൈവ് ഡ്രോയിൽ പുത്തൻ റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയത് മിലു കുര്യൻ. മലയാളിയായ മിലു അഞ്ച് വർഷമായി യു.എ.ഇയിൽ കുടുബത്തോടൊപ്പം താമസിക്കുകയാണ്. റേഞ്ച് റോവർ വെലാർ സ്വന്തമാക്കാനാണ് മിലു, ഡ്രീംകാർ ടിക്കറ്റെടുത്തത്.
“വെലാർ എന്റെ സ്വപ്നമാണ്. അതുകൊണ്ടാണ് ഞാൻ ഡ്രീം കാർ ടിക്കറ്റ് വാങ്ങിയത്. ഭർത്താവാണ് സമ്മാനമായി ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം വളരെക്കാലമായി കളിക്കുന്നുണ്ട്. ആദ്യമായാണ് ഞാൻ ടിക്കറ്റ് എടുത്തത്. അതിൽ തന്നെ സമ്മാനം കിട്ടി.”
കാർ വിൽക്കില്ലെന്നാണ് മിലു പറയുന്നത്. ഇത് മാത്രമല്ല ബിഎംഡബ്ല്യു 430ഐ കാറിന് വേണ്ടിയുള്ള ഡ്രീം ടിക്കറ്റ് മിലു വാങ്ങിക്കഴിഞ്ഞു. ഒരിക്കൽക്കൂടെ ഭാഗ്യം തുണയ്ക്കുമെന്നാണ് മിലു കരുതുന്നത്.
ഡിസംബറിൽ ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് ബി.എം.ഡബ്ല്യു 430ഐ കാറാണ്. 150 ദിർഹമാണ് ടിക്കറ്റിന്റെ വില. ക്യാഷ്പ്രൈസിനെന്നപോലെ രണ്ട് ടിക്കറ്റ് എടുക്കുന്നവർക്ക് ഒന്ന് സൗജന്യമായി ലഭിക്കും.
ഓൺലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഡ്രീം കാർ ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുക്കാം.
Last Updated Dec 7, 2023, 6:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]