
ഗാസ- ഇസ്രായില്‍ സൈന്യം ആക്രമണം തുടരുന്ന ഖാന് യൂനിസില്‍ ഖുര്‍ആന്‍ വാക്യം എഴുതിയ ലഘുലേഖകള്‍ വിതറി. നൂഹ് നബിയുടെ കാലത്തെ വെള്ളപ്പൊക്കത്തെ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വാക്യമാണ് ഗാസ മുനമ്പിന് തെക്ക് ഖാന് യൂനിസ് നഗരത്തില്‍ വിതറിയ ലഘുലേഖയിലുള്ളത്. ഇത് ചുമരുകളില്‍ പതിച്ചിട്ടുമുണ്ട്.
അവര്‍ അക്രമികളായിരിക്കെ, പ്രളയം അവരെ പിടികൂട എന്ന വാക്യമാണ് ഡേവിഡിന്റെ നക്ഷത്രവും ഇസ്രായില്‍ പ്രതിരോധ സേനയുടെ ചിഹ്നവും ഉള്‍ക്കൊള്ളുന്ന ലഘുലേഖയിലുള്ളത്. വിശുദ്ധ ഖുര്‍ആനിലെ 29ാം അധ്യായമായ സൂറ അല്അന്കബൂത്തിലെ 14ാം വാക്യത്തില്‍ നിന്നാണ് ഉദ്ധരണി.
അവരാണ് തെറ്റുകാരും അക്രമികളെന്നും തങ്ങളല്ലെന്നും വടക്കന്‍ ഗാസയില്‍ നിന്നുള്ള ഉംഷാദി തരാബീഷ് എന്ന സ്ത്രീ പറയുന്ന വീഡിയോ അല്‍ ജസീറ എക്സില്‍ പോസ്റ്റ് ചെയ്തു.
അവരാണ് സാധാരണക്കാരെയും നിരപരാധികളായ പൗരന്മാരെയും പ്രതിരോധമില്ലാത്ത കുട്ടികളെയും ഉപദ്രവിക്കുന്നത്. ഞങ്ങള്‍ക്ക് ആയുധങ്ങളൊന്നുമില്ല, ഞങ്ങള്‍ തീവ്രവാദികളല്ല, ഞങ്ങള്‍ മോശമായി ഒന്നും ചെയ്യുന്നില്ല. ഈ വാക്യത്തിന്റെ ഉദ്ദേശം എന്താണ്- അവര്‍ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
