
ദുബായ്: പുരുഷ ക്രിക്കറ്റില്‍ നവംബര്‍ മാസത്തെ മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ഐസിസി. ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലെ രണ്ട് താരങ്ങളും ഫൈനിലെത്തിയ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു താരവുമാണ് പട്ടികയില്‍ ഇടം നേടിയത്. ഓസ്ട്രേലിയന്‍ ടീമിലെ ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയും മൂന്നംഗ ചുരുക്കപ്പട്ടികയിലെത്തി.
ഓസ്ട്രേലിയയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനമാണ് മാക്സ്വെല് പുറത്തെടുത്തത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 91-7 എന്ന നിലയില്‍ തകര്‍ന്ന ഓസ്ട്രേലിയയെ ഡബിള്‍ സെഞ്ചുറിയടിച്ച് അവിശ്വസനീയ വിജത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മാക്സ്വെല് ആയിരുന്നു. ഈ ജയം ഓസ്ട്രേലിയക്ക് സെമി ഫൈനല്‍ ഉറപ്പിക്കുന്നതില്‍ നിര്‍ണായകമാകുകയും ചെയ്തു.
ഓസ്ട്രേലിയക്കായി സെമിയിലും ഫൈനലിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ട്രാവിസ് ഹെഡാണ് പട്ടികയിലെ രണ്ടാമത്തെ താരം. ലോകകപ്പ് ഫൈനില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ കിരീട മോഹങ്ങള്‍ തകര്‍ത്തത് ട്രാവിസ് ഹെഡായിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തുന്നതിലും ഹെഡ് നിര്‍ണായക പങ്കുവഹിച്ചു.
Two champions and a prolific Indian bowler have been nominated for the ICC Men’s Player of the Month for November 👀 | Find out 👇
— ICC (@ICC)
ലോകകപ്പില്‍ ആദ്യ നാലു മത്സരങ്ങളില്‍ പുറത്തിരുന്നിട്ടും ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയതാണ് ഷമിയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ഷമി സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തി ഏകദിനങ്ങളില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു.
മത്സര ഫലത്തില്‍ ചെലുത്തിയ സ്വാധീനവും ഓസ്ട്രേലിയ ലോകകപ്പ് നേടിയതും കണക്കിലെടുത്താല്‍ ട്രാവിസ് ഹെഡോ ഗ്ലെന്‍ മാക്സ്വെല്ലോ ഐസിസി താരമായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഫൈനലില്‍ എത്തിച്ചെങ്കിലും ഷമിക്ക് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാനായിരുന്നില്ല. അന്തിമവിധി നിര്‍ണയത്തില്‍ ഇത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
Last Updated Dec 7, 2023, 3:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]