

വിവാഹ സത്കാരത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു; 40,000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി ; ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് നഷ്ടപരിഹാരം വിധിച്ചത്
സ്വന്തം ലേഖകൻ
കൊച്ചി: വിവാഹ സത്കാരത്തിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായ എക്സൈസ് ഉദ്യോഗസ്ഥന് 40000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് വിധി. ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് നഷ്ടപരിഹാരം വിധിച്ചത്.
2019 മെയ് 5നായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. എക്സൈസ് ഉദ്യോഗസ്ഥനായ വി.ഉന്മേഷിനാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തിൽനിന്ന് ക്ഷണം കഴിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന് വയറുവേദനയും ഛർദിയുമുണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും കാരിത്താസ് ഹോസ്പിറ്റലിലുമായി ഇയാൾ മൂന്ന് ദിവസം ചികിത്സ തേടി. തുടർന്നാണ് ഇദ്ദേഹം ഭക്ഷണവിതരണക്കാരായ സെന്റ്.മേരീസ് കാറ്ററിംഗ് സർവീസിനെതിരെ പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]