
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിസാന്‍- നഗരത്തില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ ദര്‍ബിലെ മലയാളി സമൂഹം ഇപ്പോഴും ഞെട്ടലിലാണ്. വര്‍ഷങ്ങളായി ഇവിടെ വ്യാപാരം നടത്തുന്ന പാലക്കാട് മണ്ണാര്‍കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കടവ് സ്വദേശി അബ്ദുള്‍ മജീദിനെ(44) ബംഗ്ലാദേശുകാരായ അക്രമി കുത്തിക്കൊന്ന സംഭവം മലയാളികളെയാകെ നടുക്കി.
ജിസാന്‍ ദര്‍ബ് റോഡിലുള്ള ശീഷ കടക്കുള്ളില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. അബ്ദുല്‍ മജീദ് നടത്തുന്ന ശീഷ കടയില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയെ കച്ചവടം മോശമായതിനാല്‍ രണ്ടാഴ്ച മുമ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ തൊഴിലാളിയും മറ്റു രണ്ടു പേരുംചേര്‍ന്ന് ചൊവ്വാഴ്ച രാത്രി കടയിലെത്തി ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴുത്തിന് ആഴത്തില്‍ കുത്തേറ്റ അബ്ദുല്‍ മജീദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവ സമയത്ത് കടയിലുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പോലീസ് കടയിലെത്തി നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ദര്‍ബ് സിറ്റി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു ബംഗ്ലാദേശ് സ്വദേശികളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും മറ്റു ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് അബ്ദുല്‍ മജീദിന്റെ ഇളയ സഹോദരന് ഖമീസ് മുഷൈത്തില്‍ ജോലിചെയ്യുന്ന ശിഹാബുദ്ദീനും അബുഅരീഷിലുള്ള ജ്യേഷ്ഠന് സൈനുദ്ദീനും ഖുന്ഫുദയിലുള്ള മരുമകന് ഫര്‍ഹാനും ദര്ബിലെത്തി. പോലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും കൂടുതല്‍ വിശദശാംശങ്ങള്‍ അറിവായിട്ടില്ലെന്നും സഹോദരന് ശിഹാബുദ്ദീന് മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ജിസാനിലുള്ള അബ്ദുല്‍ മജീദ് പത്തു വര്‍ഷമായി ദര്‍ബില്‍ ശീഷക്കട നടത്തിവരികയായിരുന്നു. അതിനു മുമ്പ് അബഹയില്‍ കോഫീ ഷോപ്പും മറ്റു ബിസിനസുകളും നടത്തിയിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയിരുന്ന അബ്ദുല്‍ മജീദ് സെപ്റ്റംബര്‍ ഒമ്പതിനാണ് തിരികെയെത്തിയത്. ഓഗസ്റ്റ് 20 നായിരുന്നു മകള്‍ ഫാത്തിമത്തു നാജിയയുടെ വിവാഹം. മകന് മിദിലാജ് നാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇ.കെ റൈഹാനത്താണ് ഭാര്യ. സി.പി.സെയിദ് ഹാജിയുടെയും സൈനബയുടെയും മകനാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം എന്ന് കുടുംബം ആവശ്യപ്പെട്ടതിനാല്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അനന്തര നടപടികളുമായി ദര്‍ബ് കെ.എം.സി.സി പ്രസിഡന്റ് സുല്‍ഫി രംഗത്തുണ്ട്.