
കര്‍ണാടക ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താല്‍ക്കാലികമായി നിര്‍ത്തി. രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ കോടതി നടപടികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. 2020 ല്‍ കോവിഡ് കാലത്താണ് വീഡിയോ കോണ്‍ഫറന്‍സ് മുഖനേ കേസുകള്‍ കേള്‍ക്കാനാരംഭിച്ചത്.
തിങ്കളാഴ്ച വൈകിട്ട് സൂം ഓണ്‍ലൈന്‍ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ് അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍ സ്ട്രീം ചെയ്തത്. ഹാക്കര്‍മാരാണ് ഇതിനു പിന്നാലെന്ന് സംശയിക്കുന്നു.
ചൊവ്വാഴ്ച രാവിലെയും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയുള്ള കോടതി നടപടികള്‍ തുടര്‍ന്നെങ്കിലും സിറ്റി പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടതി അധികൃതര്‍ വീഡിയോ കോണ്‍ഫറന്‍സിങ് പൂര്‍ണമായി നിര്‍ത്തിവെക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ പറഞ്ഞു. ചിലര്‍ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്ഫോമില്‍ നുഴഞ്ഞുകയറാനുപയോഗിച്ച സെര്‍വറുകളിലൊന്ന് വിദേശത്ത് നിന്നുള്ളതാണെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ബംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.