

First Published Dec 6, 2023, 6:43 PM IST
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം അല്പസമയത്തിനകം ആരംഭിക്കും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാവുന്ന ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ശ്രേയങ്ക പാട്ടീലും സൈക ഇഷാകും ടീം ഇന്ത്യക്കായി ട്വന്റി 20 അരങ്ങേറ്റം കുറിക്കുകയാണ്. സൈകയ്ക്ക് ക്യാപ്റ്റന്‍ ഹര്‍മനും ശ്രേയങ്കയ്ക്ക് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ഇന്ത്യന്‍ ക്യാപ് കൈമാറി. അതേസമയം മലയാളി താരം മിന്നു മണിക്ക് ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ അവസരം നല്‍കിയിട്ടില്ല.
പ്ലേയിംഗ് ഇലവന്
ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ശ്രേയങ്ക പാട്ടീല്‍, കനക അഹൂജ, പൂജ വസ്ക്രകര്, രേണുക സിംഗ് താക്കൂര്‍, സൈക ഇഷാഖ്.
ഇംഗ്ലണ്ട്: ഡാനിയേല വ്യാറ്റ്, സോഫിയ ഡങ്ക്ലി, ആലിസ് ക്യാപ്സി, നാറ്റ് സൈവര്‍ ബ്രണ്ട്, ഹീത്തര്‍ നൈറ്റ് (ക്യാപ്റ്റന്‍), എമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ഫ്രയാ കെംപ്, സോഫീ എക്കിള്‍സ്റ്റണ്‍, സാറ ഗ്ലെന്‍, ലോറന് ബെല്‍, മഹിക ഗൗര്‍.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിൽ മൂന്ന് ട്വന്റി 20യാണുള്ളത്. ഡിസംബര്‍ 9, 10 തിയതികളിലാണ് രണ്ടും മൂന്നും ടി20കള്‍. ടി20 മത്സരങ്ങള്‍ സ്പോര്‍ട്സ് 18 ചാനലും ജിയോ സിനിമ, ഫാന്‍കോഡ് ആപ്ലിക്കേഷനും വെബ്സൈറ്റുകളും വഴി തല്‍സമയം ഇന്ത്യയിലെ ആരാധകര്‍ക്ക് കാണാം. ഏക ടെസ്റ്റ് ഈമാസം പതിനാല് മുതൽ മുംബൈയിൽ അരങ്ങേറും.
ഇന്ത്യന്‍ വനിതാ ട്വന്റി 20 സ്ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍) ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ, യസ്തിക ഭാട്ട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, തിദാസ് സദ്ദു, പൂജ വസ്ത്രകര്‍, കനിക അഹൂജ, മിന്നു മണി.
Last Updated Dec 6, 2023, 6:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]