
കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ടീം ലീഡർ രാജേഷിനെതിരെയാണ് കേസ്. ഈ മാസം മൂന്നിനാണ് ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ഉൾക്കാട്ടിൽ കുടുങ്ങിയത്.
കുംഭാവുരൂട്ടി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലാണ് രാജേഷിനെതിരെ കേസെടുത്തത്. പ്രകൃതി പഠന ക്യാമ്പിന് നൽകിയ അനുമതിയുടെ മറവിൽ രാജേഷ് സ്കൂൾ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഇക്കോ ടൂറിസം ഗൈഡുമാരെയും തെറ്റിദ്ധരിപ്പിച്ചാണ് 27 കുട്ടികൾ അടങ്ങുന്ന സംഘവുമായി ഉൾക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയതെന്നും വനംവകുപ്പ്.
ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ തുവൽമല വനത്തിൽ കുടുങ്ങിയത്. ഈ മാസം മൂന്നിന് പകൽ 11 മണിയോടെ വനത്തിൽ പ്രവേശിച്ച ഇവർ വൈകിട്ട് മൂന്ന് മണിയോടെ തിരികെ പോകേണ്ടതായിരുന്നു. എന്നാൽ കനത്ത മൂടൽമഞ്ഞും മഴയും കാരണം ഇവർ കാട്ടിൽ കുടുങ്ങി. കുട്ടികളെ തിരികെയെത്തിക്കാൻ പൊലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്.
Story Highlights: student’s stuck in forest while trekking: Forest department registered case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]