
രാജ്കുമാർ ഹിറാനി – ഷാരൂഖ് ഖാൻ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ ഡങ്കിയുടെ ട്രെയിലർ പുറത്തിറങ്ങി. ഡങ്കി ഡ്രോപ്പ് 4 എന്നാണ് അണിയറപ്രവർത്തകർ ട്രെയിലറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ട്രെയിലറിനായുള്ള കാത്തിരിപ്പിലായിരുന്നു ഷാരൂഖ് ആരാധകർ. ഹൃദയസർശിയായ ഒരു ചിത്രമാണ് ഡങ്കി എന്ന് ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളിൽ നിന്നും പാട്ടുകളിൽ നിന്നും വ്യക്തമാണ്.
ഡ്രോപ്പ് 1 എന്ന പേരിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ഡ്രോപ്പ് 2 ആയി ആദ്യ ഗാനവും ഡ്രോപ്പ് 3 ആയി രണ്ടാമത്തെ ഗാനവും ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ കഥാതന്തുവിനെ കുറിച്ചുള്ള സൂചനകൾ നൽകുന്ന ഹൃദയഹാരിയായ ട്രൈലർ ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഈ വർഷവസാനം ഏറ്റവും കൂടുതൽ ഫാമിലി ഒത്തൊരുമിച്ചു കണ്ടാസ്വദിക്കുന്ന ചിത്രമായിരിക്കും ഡങ്കി എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
നർമത്തിലൂടെ ഹൃദയം തൊടുന്ന മനോഹര ചിത്രങ്ങൾ ഒരുക്കിയ രാജ്കുമാർ ഹിരാനിയുടെ ചിത്രമായതു കൊണ്ട് തന്നെ ഷാരൂഖ് ആരാധകർ ആവേശത്തിലാണ്. ബൊമൻ ഇറാനി, തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ ഷാരൂഖ് ഖാനൊപ്പം പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമ്മിചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്ന് എഴുതിയ ഡങ്കി, ഈ മാസം 21-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ കേരള പ്രൊമോഷൻ ചെയ്യുന്നത് പപ്പറ്റ് മീഡിയ ആണ്.