ക്യൂബെക്ക്: കാനഡയിലെ ക്യൂബെക്കില്‍ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെട്ട കങ്കാരുവിനെ നാലു ദിവസത്തിന് ശേഷം പിടികൂടി. തിങ്കളാഴ്ചയാണ് കിഴക്കന്‍ ടൊറന്റോയില്‍ നിന്ന് കങ്കാരുവിനെ പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച കങ്കാരുവിനെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ മുഖത്ത് കങ്കാരു അടിച്ചു.
ഒന്റാരിയോയിലെ ഒഷാവ മൃഗശാല സൂക്ഷിപ്പുകാരുടെ കണ്ണുവെട്ടിച്ചാണ് കങ്കാരു വ്യാഴാഴ്ച രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വടക്കന്‍ ഒഷാവയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പട്രോളിങ് ഉദ്യോഗസ്ഥര്‍ കങ്കാരുവിനെ കണ്ടതായി സ്റ്റാഫ് സര്‍ജന്റ് ക്രിസ് ബോയ്ലോ പറഞ്ഞു.
തുടര്‍ന്ന് കങ്കാരുവിനെ നേരത്തെ സൂക്ഷിച്ചിരുന്ന മൃഗശാലയിലെയും ഫണ്‍ ഫാമിലെയും ജീവനക്കാരുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശപ്രകാരം വാലില്‍ പിടിക്കുകയുമായിരുന്നു. പിടികൂടുന്നതിനിടെ കങ്കാരു ഉദ്യോഗസ്ഥരില്‍ ഒരാളുടെ മുഖത്ത് അടിക്കുകയായിരുന്നു. അതേസമയം ക്യൂബെക്കിലെ മൃഗശാലയിലേക്ക് പോകുകയായിരുന്ന കങ്കാരുവിന് ആവശ്യമായ വൈദ്യ ചികിത്സ ലഭിച്ചതായും കുറച്ച് ദിവസത്തെ വിശ്രമത്തിനായി ഒഷാവ മൃഗശാലയില്‍ തങ്ങുമെന്നും ക്രിസ് ബോയ്ലോ പറഞ്ഞു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]