
ക്രൈസ്റ്റ്ചര്‍ച്ച് > വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയക്ക് കിരീടം. ഓസീസ് വനിതകള്‍ ഉയര്‍ത്തിയ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 71 റണ്‍സിനാണ് ഓസിസിന്റെ ജയം. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ അലീസ ഹീലിയുടെ മികവിലാണ് ഓസീസ് 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടിയത്. അലീസയാണ് ഫൈനലിലെ താരവും.
ഒരു കളി പോലും തോല്‍ക്കാതെയാണ് ഓസ്ട്രേലിയയുടെ ലോകകപ്പ് വിജയം. ഇത് ഏഴാം ലോക കീരീടമാണ് വനിതകളുടെ ലോകകപ്പില്‍ ഓസ്ട്രേലിയ സ്വന്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]