
ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 325 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിലര്‍ ആതിഥേയര്‍ 48.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 109 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. അലിക്ക് അതനാസെ (66), റൊമാരിയോ ഷെഫേര്‍ഡ് (49) എന്നിവരുടെ ഇന്നിംഗ്സും വിജയത്തില്‍ നിര്‍ണായകമായിരുന്നു.
83 പന്തില്‍ ഏഴ് സിക്സും നാല് ഫോറും സഹിതം ഹോപ് 109 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ പിന്തുടര്ന്ന് വിജയിക്കാനുള്ള പ്രചോദനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണെന്ന് താരം മത്സര ശേഷം വ്യക്തമാക്കി. ഹോപ് പറയുന്നതിങ്ങനെ… ”കുറച്ച് ദിവസങ്ങള്‍ മുമ്പ് എം എസ് ധോണിയുമായി സംസാരിച്ചിരുന്നു. ഒരുപാട് ഞാന്‍ ക്രീസില്‍ നില്‍ക്കുന്നുണ്ടെന്നും അതുതന്നെ തുടരൂവെന്നും ധോണി എന്നെ ഉപദേശിച്ചു. ആ വാക്കുകള്‍ തന്നെയാണ് എനിക്ക് പ്രചോദനമായത്.” ഹോപ് വ്യക്തമാക്കി.
ഇംഗ്ലീഷ് നിരയില്‍ ഹാരി ബ്രൂക്ക് (71), ഫില്‍ സാള്‍ട്ട് (45), സാക് ക്രൗളി (48) എന്നിവരാണ് തിളങ്ങിയത്. വാലറ്റത്ത് സാം കറന് (38), ബ്രൈഡണ്‍ കാര്‍സെ (31) എന്നിവരുടെ ഇന്നിംഗ്സുകളും ഇംഗ്ലണ്ടിനെ സഹായിച്ചു. റൊമാരിയോ ഷെഫേര്‍ഡ്, ഗുഡകേഷ് മോട്ടി, ഒഷാനെ തോമസ് എന്നിവര്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു.
83 പന്തുകള്‍ നേരിട്ട ഹോപ് ഏഴ് സിക്സും നാല് ഫോറും നേടിയിരുന്നു. അതനാസെ – ബ്രന്‍ഡന്‍ കിംഗ് (35) സഖ്യം ഒന്നാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും ഹോപ്പിനൊപ്പം ഷിംറോണ്‍ ഹെറ്റ്മെയര്‍ (32), ഷെഫേര്‍ഡ് എന്നിവര്‍ തിളങ്ങിയതോടെ ആദ്യജയം വിന്‍ഡീസിന് സ്വന്തം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.
Last Updated Dec 4, 2023, 8:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]