
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സേവനത്തിന് ബുക്ക് നൗ പേ ലേറ്റര്‍ സംവിധാനവുമായി പേടിഎം. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ആണ് അടുത്തിടെ ഐആര്‍സിടിസി ഉപഭോക്താക്കള്‍ക്കായി പേടിഎം പോസ്റ്റ്പെയ്ഡ് സേവനം അവതരിപ്പിച്ചത്. ഇനി പേടിഎമ്മില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം പിന്നീട് അടച്ചാല്‍ മതി.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം നേരത്തെ തന്നെ പേടിഎമ്മില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണം അടയ്ക്കണമായിരുന്നു. പേടിഎം- ഐആര്‍സിടിസി പങ്കാളിത്തത്തോടെയാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. അതിലൂടെ ഉപയോക്താക്കള്‍ക്ക് ഒറ്റ ക്ലിക്കില്‍ എളുപ്പത്തില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
പേടിഎം പോസ്റ്റ്പെയ്ഡ് അതിന്റെ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തേക്ക് 60,000 രൂപ വരെ പലിശ രഹിത ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നു. ബില്ലിംഗ് സൈക്കിളിന്റെ അവസാനം മുഴുവന്‍ തുകയും അടയ്ക്കണം. ഉപയോക്താക്കള്‍ക്ക് മുഴുവന്‍ തുകയും ഒറ്റയടിക്ക് അടയ്ക്കാം അല്ലെങ്കില്‍ സൗകര്യപ്രദമായ പേയ്മെന്റുകള്‍ക്കായി അവരുടെ ബില്‍ ഇഎംഐ ആയി പരിവര്‍ത്തനം ചെയ്യാം.
ഈ ഫീച്ചര്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം ഐആര്‍സിടിസി സൈറ്റോ ഔദ്യോഗിക ആപ്പോ തുറക്കണം. അതിനുശേഷം ലോഗിന്‍ ചെയ്ത് യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പൂരിപ്പിച്ച ശേഷം പേയ്മെന്റ് വിഭാഗത്തിലെ പേ ലേറ്റര്‍ ഓപ്ഷനിലേക്ക് പോകുക. ഈ ഓപ്ഷനില്‍, പേടിഎം പോസ്റ്റ്പെയ്ഡ് എന്ന ഓപ്ഷന് ലഭിക്കും. പേടിഎം വിശദാംശങ്ങള്‍ നല്കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഒടിപി നല്‍കുക. ഇങ്ങനെ ട്രെയിന്‍ ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]