
കൊച്ചി: പെരുമ്പാവൂരിലെ ലേഡീസ് ടൈലറിംഗ് കടയിൽ നിന്ന് മൂന്ന് പവൻ സ്വർണവും 5000 രൂപയും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആസാം നൗഗൗവ് സ്വദേശി മെഹ്ഫൂസ് അഹമ്മദിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 30ന് പട്ടാൽ ഭാഗത്തെ ലേഡീസ് ടൈലറിംഗ് കടയിലാണ് മോഷണം നടന്നത്. രാവിലെ 8.30ന് കട
തുറന്നു സ്വർണവും പണവും അടങ്ങിയ ബാഗ് കടയിൽ വച്ചതിനുശേഷം കടയുടമ തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയമായിരുന്നു കവർച്ച. തിരിച്ചെത്തി ബാഗ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടിയത്. മോഷണം പോയ സ്വർണം പൊലീസ് കണ്ടെടുത്തു.
മോഷണക്കേസിൽ മൂന്നുമാസത്തെ ജയിലിൽ ശിക്ഷയ്ക്കു ശേഷം രണ്ടു മാസം മുമ്പാണ് പ്രതി പുറത്തിറങ്ങിറങ്ങിയത്. ചിലർക്ക് യമനിൽ പോകാൻ അനുവാദം നൽകാറുണ്ടെന്ന് കേന്ദ്രം; കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ https://www.youtube.com/watch?v=Ko18SgceYX8 Last Updated Dec 4, 2023, 5:01 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]