
കൊച്ചി-സ്വര്‍ണവില കുതിക്കുകയാണ്, ഗ്രാമിന് ഇന്നുമാത്രം 40 രൂപ കൂടി 5885 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 47,080 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഒരു പവന് സ്വര്‍ണത്തിന് 320 രൂപയാണ് ഇന്നലത്തെ വിലയില്‍ നിന്ന് വര്‍ദ്ധിച്ചത്. വില കൂടിയെങ്കിലും സ്വര്‍ണവ്യാപാരത്തില്‍ കുറവ് സംഭവിക്കുന്നില്ലെന്നതാണ് മാര്‍ക്കറ്റിലെ ട്രെന്‍ഡ്.
സ്വര്‍ണത്തെ മറ്റേതൊരു നിക്ഷേപത്തേക്കാളും സുരക്ഷിതമായി കാണുന്നതിനാലാണ് ഇത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 5,885 രൂപയും 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,420 രൂപയുമാണ് നിരക്ക്.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ സ്വര്‍ണത്തിന്റെ വില, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സ്വര്‍ണവില നിശ്ചയിക്കുന്നതിലെ മാനദണ്ഡം. കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാല് വരെ തിയതികളില്‍, നവംബര്‍ 30ന് മാത്രമാണ് സ്വര്‍ണവില കുറവ് രേഖപ്പെടുത്തിയത്.
തൊട്ടുമുമ്പത്തെ ദിവസം വ്യാപാരം നടന്നതിനേക്കാള്‍ ഗ്രാമിന് 60 രൂപ അന്നേദിവസം കുറഞ്ഞിരുന്നു. മറ്റ് ദിവസങ്ങളിലെല്ലാം സ്വര്‍ണവില ദിനംപ്രതി കൂടുകയായിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]