
മലപ്പുറം: വേങ്ങര തളി ശിവ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ പരിപാടിയിലേക്ക് ക്ഷണിക്കാറുള്ളതും തങ്ങൾമാർ ഈ ചടങ്ങിൽ പങ്കെടുക്കുന്നതും വേങ്ങരയുടെ പതിവ് നന്മകളിൽ ഒന്നായി തുടർന്ന് പോരുകയാണെന്ന് വീഡിയോ പങ്കുവെച്ച് പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഇരുവരെയും സ്വീകരിച്ചു. അയ്യപ്പൻ വിളക്കിൽ പങ്കെടുക്കുന്നത് ചടങ്ങിന്റെ ഭാഗം പോലെയാണെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ 17 ദേശ വിളക്കിനും മുടങ്ങാതെ ഉത്സവത്തിന് പാണക്കാട്ട് നിന്ന് പ്രതിനിധികൾ എത്താറുണ്ട്. ക്ഷേത്രത്തിൽ ഏറെ സമയം ചിലവിട്ട് അയ്യപ്പഭക്തരെ കണ്ട് സമൂഹ അന്നദാനത്തിലും പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്. എല്ലാവർഷവും വൃശ്ചികമാസത്തിൽ അയ്യപ്പ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന അയ്യപ്പൻ വിളക്ക്. പ്രത്യേക പൂജകളും അന്നദാനവുഒക്കെ അയ്യപ്പൻ വിളക്കിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ നടക്കും.
Last Updated Dec 4, 2023, 7:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]