
ബംഗളൂരു – അവസാന ഓവര്‍ വരെ ആവേശം നിലനിര്‍ത്തിയ അഞ്ചാം ട്വന്റി20യില്‍ ഓസ്ട്രേലിയയെ ഇന്ത്യ ആറ് റണ്‍സിന് തോല്പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് മാത്രം മതിയായിരുന്നു ഓസീസിന്.
ക്യാപ്റ്റന്‍ മാത്യു വെയ്ഡ് നാല് ബൗണ്ടറി പായിച്ച് ക്രീസിലുണ്ടായിരുന്നു. എന്നാല്‍ അര്‍ഷദീപ് സിംഗ് സമര്‍ഥമായി പന്തെറിയുകയും മൂന്നാമത്തെ പന്തില്‍ ക്യാപ്റ്റനെ (15 പന്തില്‍ 22) പുറത്താക്കുകയും ചെയ്തു.
അവശേഷിച്ച അഞ്ച് റണ്‍സെടുക്കാനേ ഓസീസിന് സാധിച്ചുള്ളൂ. ഇന്ത്യ 4-1 ന് പരമ്പര നേടി.
സ്കോര്‍: ഇന്ത്യ എട്ടിന് 160, ഓസ്ട്രേലിയ എട്ടിന് 154.
മുകേഷ്കുമാറും (4-0-32-3) സ്പിന്നര്‍ രവി ബിഷ്ണോയിയുമാണ് (4-0-29-2) ഓസീസിനെ ഒതുക്കിയത്. അവസാന മത്സരത്തില്‍ അര്‍ഷദീപും (4-0-40-2) മികച്ച പ്രകടനം കാഴ്ചവെച്ചു.
ഓപണര്‍മാരായ യശസ്വി ജയ്സ്വാള്‍ (15 പന്തില്‍ 21), ഋതുരാജ് ഗെയ്കവാദ് (12 പന്തില്‍ 10), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (5), അപകടകാരി റിങ്കു സിംഗ് (6) എന്നിവരെല്ലാം പരാജയപ്പെട്ട
കളിയില്‍ ശ്രേയസ് അയ്യരും (37 പന്തില്‍ 53) ജിതേഷ് ശര്‍മയും (16 പന്തില്‍ 24) അക്ഷര്‍ പട്ടേലുമാണ് (21 പന്തില്‍ 31) ഇന്ത്യയെ 150 കടത്തിയത്.
ബെന്‍ മക്ഡര്‍മട്ടും (36 പന്തില്‍ 54) ട്രാവിസ് ഹെഡും 918 പന്തില്‍ 28) മാത്യു വെയ്ഡും മാത്രമേ ഓസീസ് നിരയില്‍ പൊരുതിയുള്ളൂ.
2023 December 3
Kalikkalam
title_en:
Twenty20 international cricket match between India and Australia
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]