
നിരവധിക്കണക്കിന് വീഡിയോകൾ ഓരോ ദിവസവും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ആളുകൾ എപ്പോഴും അവയെ വിമർശിക്കുകയോ പിന്തുണക്കുകയോ ഒക്കെ ചെയ്യും. സോഷ്യൽ മീഡിയ അങ്ങനെ ഒരിടമാണ്. ആരും എന്തിലും അഭിപ്രായം പറയും. ഏതായാലും, അതുപോലെ ഈ വീഡിയോയും വലിയ തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി.
വീഡിയോയിൽ കാണുന്നത് ഒരു പെൺകുട്ടിയെയാണ്. അവളുടെ മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെൽഫി എടുക്കുകയാണ് അവൾ. എന്നാൽ, സെൽഫി എടുത്തതല്ല വിമർശിക്കപ്പെട്ടത്. ഫിൽട്ടർ ഇട്ടാണ് പെൺകുട്ടി അച്ഛന്റെ ചിത്രത്തിനൊപ്പം ലൈവ് സെൽഫി എടുക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ പെൺകുട്ടി മൊബൈലുമായി അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്നത് കാണാം. പിന്നീട്, അവൾ സെൽഫി എടുക്കുകയാണ്. അതിൽ, ഫിൽട്ടറും ഓൺ ചെയ്തിട്ടുണ്ട്.
പിന്നീട്, വീഡിയോയിൽ വിവിധ ഫിൽട്ടറുകൾ വർക്ക് ചെയ്യുന്നതും കാണാം. ഡോഗ് ഫിൽട്ടറും ഒക്കെ അതിൽ പെടുന്നു. അച്ഛന്റെ ചിത്രം മാലയൊക്കെ ഇട്ടാണ് വച്ചിരിക്കുന്നത്. ബാബ എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. Kisslay Jha എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധിപ്പേർ വീഡിയോയെ വിമർശിച്ചും പിന്തുണച്ചും ഒക്കെ കമന്റുകൾ നൽകിയിട്ടുമുണ്ട്.
Ye gendu generation hai
— Kisslay Jha🇮🇳 (@KisslayJha)
മിക്കവരും പെൺകുട്ടിയെ വിമർശിച്ചു കൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഈ ജനറേഷനെന്താണ് ഇങ്ങനെ എന്നാണ് അവരുടെ ചോദ്യം. എന്നാൽ, അതേസമയം തന്നെ പെൺകുട്ടിയെ പിന്തുണച്ചവരും കുറവല്ല. ആ കുട്ടിക്ക് തന്റെ അച്ഛനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ മിസ് ചെയ്യുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം അവൾ ഇങ്ങനെ ചെയ്തത് എന്നായിരുന്നു അവരുടെ അഭിപ്രായം. അല്ലെങ്കിലും ഓരോ മനുഷ്യരുടെ വേദനകളും അവസ്ഥകളും അവരേക്കാള്‍ നന്നായി മറ്റാര്‍ക്കും മനസിലാകില്ലല്ലോ അല്ലേ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]