

കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിന് പങ്കെടുക്കാൻ റഷീദലി ശിഹാബ് തങ്ങളും എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിയും എത്തി ; മതേതരത്വം ഊട്ടിയുറപ്പിച്ച് കേരളം
സ്വന്തം ലേഖകൻ
കണ്ണൂര്‍: കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിന് പങ്കെടുക്കാൻ മുൻ വഖഫ് ബോര്‍ഡ് ചെയര്മാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിയും എത്തി.
അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കില്‍ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ 17 ദേശവിളക്കിനും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ നിന്നും പ്രതിനിധികള്‍ എത്താറുണ്ട്. ഇത്തവണ എത്തിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ്. ക്ഷേത്രത്തിലെത്തിയ തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തില്‍ അയ്യപ്പ ഭക്തൻമാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.
ഉച്ചയ്ക്കുശേഷം നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ കാര്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു. സബാഹ് കുണ്ടുപുഴയ്ക്കല്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ഹസീനാ ഫസല്‍, വൈസ് പ്രസിഡൻറ് ടി കെ പൂച്ച്യാപ്പു തുടങ്ങി നാനാമേഖലകളില്‍പ്പെട്ടവര്‍ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തില്‍ പങ്കെടുത്തു.
ക്ഷേത്ര ഭാരവാഹികളായ പറാട്ട് മണികണ്ഠൻ, ഇടത്തില്‍ ശശിധരൻ, കെ. പത്മനാഭൻ, സുരേഷ് കടവത്ത്, ചിറയില്‍ ബാബു, വിവേക് പറാട്ട്, മനോജ് ഇടത്തില്‍, ദാമോദരൻ പനയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിലെത്തിയവരെ സ്വീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഗണപതി ഹോമത്തോടെ തുടങ്ങിയ ഉത്സവ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ ആറിന് ഗുരുതി തര്‍പ്പണത്തോടെയാണ് സമാപിക്കുക.
ക്ഷേത്രത്തിലെത്തിയ വിവരം കുഞ്ഞാലിക്കുട്ടി സോഷ്യല്‍മീഡിയയിലും പങ്കുവച്ചിരുന്നു. ‘വേങ്ങര തളി ശിവ ക്ഷേത്രത്തില്‍ നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളോടൊപ്പം പങ്കെടുത്തു.കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ പരിപാടിയിലേക്ക് ക്ഷണിക്കാറുള്ളതും തങ്ങന്മാര് ഈ ചടങ്ങില്‍ പങ്കെടുക്കുന്നതും വേങ്ങരയുടെ പതിവ് നന്മകളില് ഒന്നായി തുടര്‍ന്ന് പോരുകയാണ്’- അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]