
ടെല്‍അവീവ്-ഗാസയില്‍ ഹമാസുമായുള്ള പോരാട്ടത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗാസ സെന്ട്രലില്നടന്ന ഏറ്റുമുട്ടലില്‍ 25 കാരനായ ഷോഹാമാണ് കൊല്ലപ്പെട്ടത്.
നവബംര്‍ 14 നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 കാരന് അഷ്കലവും സാമയും മരിച്ചതായി സൈന്യം അറിയിച്ചു.
അതിനിടെ, ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളെ കണ്ടെത്താന്‍ ഗാസയിലേക്ക് തങ്ങളുടെ നിരീക്ഷണ വിമാനങ്ങളെ അയക്കുമെന്ന് ബ്രിട്ടന് അറിയിച്ചു. ഹമാസും മറ്റു ഫലസ്തീന് പോരാളി ഗ്രൂപ്പുകളെ കണ്ടെത്താന്‍ സഹായിക്കുന്നതിനാണ് നിരീക്ഷണ വിമാനങ്ങളെ അയക്കുന്നതെന്ന് ബ്രീട്ടീഷ് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
വിമാനത്തില്‍നിന്ന് ആയുധങ്ങള്‍ ഉണ്ടാകില്ലെന്നും ആക്രമണത്തില്‍ പങ്കെടുക്കില്ലെന്നും ബന്ദികളെ കണ്ടെത്തുകയെന്ന ദൗത്യം മാത്രമാണ് നിര്‍വഹിക്കുകയെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]