
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് കെ ചന്ദ്രശേഖര റാവു. തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെസിആർ. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരുമെന്നും വിജയം കൈവരിച്ച കോൺഗ്രസിനെ അഭിനന്ദിക്കുന്നുവെന്നും കെ ചന്ദ്രശേഖര റാവു അറിയിച്ചു. പ്രതീക്ഷിച്ച നിലയിൽ ഉയരാൻ കഴിഞ്ഞില്ലെന്ന് കെ ടി രാമ റാവു പറഞ്ഞു.
മൂന്നാം മൂഴം പ്രതീക്ഷിച്ച് എത്തിയ ബിആർഎസിന് കാലിടറുകയായിരുന്നു. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലേക്ക് ബിആർഎസ് ഒതുങ്ങി. ഭരണവിരുദ്ധവികാരമാണ് തെലങ്കാനയിൽ കോൺഗ്രസിന് അനുകൂലമായത്. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആർ എസ് അല്ലാതെ മറ്റൊരു പാർട്ടി തെലങ്കാന ഭരിക്കാൻ കളമൊരുങ്ങുന്നത്. എക്സിറ്റ് പോളിൽ കോൺഗ്രസിന് തെലങ്കാന കൈകൊടുക്കുമെന്ന് പ്രവചനങ്ങൾ യാഥാർഥ്യമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഗജ്വെൽ, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. എന്നാൽ കെസിആറിന്റെ വ്യക്തിപ്രഭാവവും ബിആർഎസിന് അനുകൂലമായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പുറത്തുവന്നത്. ഇതിൽ രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശിൽ ബിജെപി വിജയമുറപ്പിച്ചു കഴിഞ്ഞു.
Story Highlights: Telangana Assembly Election Results 2023 BRS Accepts Defeat
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]