
മലയാളികള്‍ക്കിടയില്‍ പാമ്പും പാമ്പ് പിടുത്തവും വളരെ പ്രശസ്തമാണ് കാരണം കേരളത്തിന്റെ സ്വന്തം വാവ സുരേഷ്. വാവ സുരേഷിന്റെ പാമ്പ് പിടുത്തവും പാമ്പുകളുമായിട്ടുള്ള സഹവാസവും വളരെ പ്രശസ്തമാണ്. പല തവണ വാവ സുരേഷ് സാക്ഷാല്‍ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്.
എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത് മറ്റോരു വീഡിയോയാണ് ഒരു കൂറ്റന്‍ രാജവെമ്പാലയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു വലിയ രാജവെമ്പാല ഒരാളുടെ വീട്ടിലെ കുളിമുറിയ്ക്കുള്ളില്‍ കയറിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കുളിമുറിയ്ക്കുള്ളില്‍ കുടുങ്ങിയ പാമ്പ് ഭിത്തിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ ദേഹത്ത് ടോയ്ലെറ്റ് പേപ്പര്‍ ചുറ്റിയിരിക്കുന്നതും കാണാം. എന്നാലീ വീഡിയോ പങ്ക് വച്ചിരിക്കുന്നത് യൂണിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്ക് വച്ചിരിക്കുന്നത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]