
12:35 PM IST:
വസുന്ധരയുടെ ലീഡ് അൻപതിനായിരത്തിന് മുകളിൽ
12:30 PM IST:
വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം
11:33 AM IST:
4 സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയത്തിലേക്കുള്ള കുതിപ്പ് ആഘോഷമാക്കുകയാണ് പാർട്ടി പ്രവർത്തകർ. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഏറെക്കുറെ ബി ജെ പി ഭരണം ഉറപ്പാക്കിയതോടെ പ്രവർത്തകർ വലിയ ആഘോഷമാണ് നടത്തുന്നത്. തെലങ്കാനയിലാകട്ടെ അധികാരം പിടിച്ചെടുത്ത കോൺഗ്രസ് പ്രവർത്തകരാണ് ആഘോഷവുമായി തെരുവുകൾ കീഴടക്കുന്നത്
11:31 AM IST:
രാജസ്ഥാനിൽ ഭരണം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ ഉയർന്ന് തുടങ്ങി. കോൺഗ്രസിലെ ബിജെപി സ്ലീപ്പർ സെല്ലാണ് സച്ചിൻ പൈലറ്റെന്നാണ് പരിഹാസം
11:19 AM IST:
ഛത്തിസ്ഗഡിൽ ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിർത്തുമെന്നുമുള്ള കോൺഗ്രസിന്റെ അവകാശവാദങ്ങളെയടക്കം ഞെട്ടിച്ചുകൊണ്ടാണ് ബി ജെ പി കുതിപ്പ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ജനപിന്തുണയിൽ അനായാസം ഭരണത്തുടർച്ചയെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. ഈ അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാൻ കാണമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നിരീക്ഷനായെത്തിയ രമേശ് ചെന്നത്തലയും ഇക്കാര്യമാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
11:10 AM IST:
തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോൺഗ്രസിലെ തമ്മിലടിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ തോൽവിയിൽ കോൺഗ്രസ് പാഠം ഉൾകൊള്ളണമെന്നും റിയാസ് ആവശ്യപ്പെട്ടു
10:50 AM IST:
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വമ്പൻ മുന്നേറ്റം. വോട്ടെണ്ണൽ 3 മണിക്കൂർ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി കുതിക്കുകയാണ്. മധ്യപ്രദേശിൽ ബിജെപിയുടെ ലീഡ് നില 150 സീറ്റ് കടന്നു. രാജസ്ഥാനിൽ 100 സീറ്റ് കടന്നു ബി ജെ പിയുടെ ലീഡ് നില.ഛത്തീസ്ഗഡിൽ 50 കടന്നിട്ടുണ്ട് ബി ജെ പിയുടെ ലീഡ് നില. 3 സംസ്ഥാനത്തും കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട് ബി ജെ പിയുടെ ലീഡ് നില. സെമി ഫൈനലിൽ മോദി മാജിക്കാണ് കണ്ടതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. അതേസമയം തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്
10:37 AM IST:
ഛത്തിസ്ഗഡിൽ അവസാന വിവരം ലഭിക്കുമ്പോൾ ബി ജെ പിയുടെ കുതിപ്പിന് മുന്നിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലടക്കമുള്ളവർക്ക് അടിതെറ്റുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ പത്ത് മന്ത്രിമാർ ഇവിടെ പിന്നിലാണ്
10:31 AM IST:
ഓരോ നിമിഷത്തിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരുന്ന ഛത്തിസ്ഗഡിൽ അവസാന വിവരം ലഭിക്കുമ്പോൾ ബി ജെ പി ലീഡ് നില ഭദ്രമാക്കുന്നുവെന്നാണ്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം ബി ജെ പി ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പി 53 സീറ്റിലും കോൺഗ്രസ് 35 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്
10:29 AM IST:
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുന്ന ശേഷം യോഗം ചേരാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം. ഡിസംബർ 6 ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്
10:26 AM IST:
ഛത്തീസ്ഗഡിൽ സി പി ഐക്ക് ഒരു സീറ്റിൽ ലീഡ്. ഛത്തീസ്ഗഡിലെ കോണ്ട മണ്ഡലത്തിലാണ് സി പി ഐ സ്ഥാനാർത്ഥി ലീഡ് നേടിയത്. ഛത്തീസ്ഗഡിൽ പിടിക്കുന്ന വോട്ട് സി പി ഐ ക്ക് ദേശീയ പാർട്ടി സ്ഥാനം തിരികെ പിടിക്കുന്നതിൽ നിർണായകമാണ്.
10:20 AM IST:
ഛത്തിസ്ഗഡിൽ ഓരോ നിമിഷത്തിലും ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം ഏറ്റവും ഒടുവിൽ ബി ജെ പി തിരിച്ചുപിടിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇടയ്ക്കിടക്ക് ലീഡ് നില മാറിമറിയുന്ന സംസ്ഥാനത്ത് ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 39 സീറ്റിലും ബി ജെ പി 49 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്
10:10 AM IST:
മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി വമ്പൻ കുതിപ്പാണ് നടത്തുന്നത്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പി 154 സീറ്റിലും കോൺഗ്രസ് 75 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്.
10:06 AM IST:
ഛത്തീസ്ഗഡിൽ കോൺഗ്രസിന് വിനയാകുന്നത് ചെറിയ പാർട്ടികളുടെ സാന്നിധ്യമാണ്. സംസ്ഥാനത്തെ ചെറിയ പാർട്ടികളായ എച്ച് ആർ പി, ജെ സി സി പാർട്ടികൾ മൊത്തം എട്ട് ശതമാനത്തോളം വോട്ട് വിഹിതം നേടുന്നതായാണ് വിവരം
10:00 AM IST:
ഛത്തിസ്ഗഡിൽ കോൺഗ്രസിന് ആശ്വാസ വാർത്ത. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം കോൺഗ്രസ് തിരിച്ചുപിടിച്ചു. ഇടയ്ക്കിടക്ക് ലീഡ് നില മാറിമറിയുന്ന സംസ്ഥാനത്ത് ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 46 സീറ്റിലും ബി ജെ പി 41 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ലീഡ് നേടിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
9:57 AM IST:
രാജസ്ഥാനിലെ ആദ്യ ഫലസൂചനകളിൽ ബി ജെ പി ബഹുദുരം മുന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി 105 സീറ്റിലും കോൺഗ്രസ് 86 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്.
9:45 AM IST:
മധ്യപ്രദേശിൽ കോൺഗ്രസ് ക്യാമ്പിൽ നിരാശയാണ് കാണുന്നത്. മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെ നേതൃത്വത്തിൽ നേതാക്കൾ സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിയിട്ടുണ്ട്
9:40 AM IST:
ഛത്തിസ്ഗഡിൽ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം ബി ജെ പി തിരിച്ചുപിടിച്ചെന്നാണ് വ്യക്തമാകുന്നത്. ഇടയ്ക്കിടക്ക് ലീഡ് നില മാറിമറിയുന്ന സംസ്ഥാനത്ത് ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പി 47 സീറ്റിലും കോൺഗ്രസ് 41 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്.
9:38 AM IST:
തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിൽ 70 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഒരുമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 37 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. ബി ജെ പി 6 സീറ്റിലും ഇവിടെ മുന്നേറുന്നുണ്ട്. ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.
9:30 AM IST:
രാജസ്ഥാനിലെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പിന്നിലാണെന്നാണ് വിവരം
9:28 AM IST:
ഛത്തിസ്ഗഡിൽ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് ലീഡ് നിലയിലെ മുന്നേറ്റം തിരിച്ചുപിടിച്ചെന്നാണ് വ്യക്തമാകുന്നത്. ഒരു ഘട്ടത്തിൽ ബി ജെ പി മുന്നിലെത്തിയെങ്കിലും കോൺഗ്രസാണ് ഇപ്പോൾ മുന്നിൽ. ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 42 സീറ്റിലും ബി ജെ പി 35 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
9:25 AM IST:
രാജസ്ഥാൻ ബി ജെ പി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. മോദി മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങിയത്
9:17 AM IST:
ഛത്തിസ്ഗഡിലെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പിന്നിലാണെന്നാണ് വിവരം
9:12 AM IST:
തെലങ്കാനയിലെ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ആദ്യ ലീഡിൽ കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 62 സീറ്റിൽ ആദ്യ ലീഡ് നേടിയിട്ടുണ്ട്. ബി ആർ എസ് 36 സീറ്റുകളിലാണ് നിലവിൽ ലീഡ് നേടിയിരിക്കുന്നത്. ബി ജെ പി 5 സീറ്റിലും ലീഡ് നേടിയിട്ടുണ്ട്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്.
9:18 AM IST:
മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി മുന്നേറുകയാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പി 124 സീറ്റിലും കോൺഗ്രസ് 94 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്
9:10 AM IST:
രാജസ്ഥാനിലെ ആദ്യ ഫലസൂചനകളിൽ ബി ജെ പി മുന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി 104 സീറ്റിലും കോൺഗ്രസ് 86 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
9:09 AM IST:
ഛത്തിസ്ഗഡിൽ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 44 സീറ്റിലും ബി ജെ പി 41 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
9:01 AM IST:
തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം
9:00 AM IST:
ഛത്തിസ്ഗഡിൽ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിനാണ് മുന്നേറ്റം. ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 44 സീറ്റിലും ബി ജെ പി 28 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
8:57 AM IST:
മധ്യപ്രദേശിലും രാജസ്ഥാനിലും വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി മുന്നേറുകയാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പിയുടെ ആദ്യ ലീഡ് നില ഇരു സംസ്ഥാനങ്ങളിലും 100 സീറ്റിലേക്ക് കടന്നിട്ടുണ്ട്.
8:56 AM IST:
രാജസ്ഥാനിലെ ആദ്യ ഫലസൂചനകളിൽ ഒരു സീറ്റിൽ സി പി എം ലീഡ് നേടിയിരിക്കുകയാണ്. ദാന്താറാം ഗഡ് മണ്ഡലത്തിലാണ് സി പി എം ആദ്യ ലീഡ് നേടിയിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി അംറാറാമാണ് ഇവിടുത്തെ സ്ഥാനാർത്ഥി
8:53 AM IST:
തെലങ്കാനയിലെ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ആദ്യ ലീഡിൽ കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 47 സീറ്റിൽ ആദ്യ ലീഡ് നേടിയിട്ടുണ്ട്. ബി ആർ എസ് 32 സീറ്റുകളിലാണ് നിലവിൽ ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്.
8:51 AM IST:
മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ആദ്യ ലീഡ് നിലയിൽ ബി ജെ പി മുന്നേറുകയാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പി 96 സീറ്റിലും കോൺഗ്രസ് 74 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
8:44 AM IST:
തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു ഒരു സീറ്റിൽ പിന്നിലാണെന്നാണ് വിവരം. കമ്മറെഡ്ഢി മണ്ഡലത്തിലാണ് കെ സി ആർ പിന്നിലായിരിക്കുന്നത്
8:42 AM IST:
രാജസ്ഥാനിലെ ആദ്യ ഫലസൂചനകളിൽ ബി ജെ പി മുന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി 67 സീറ്റിലും കോൺഗ്രസ് 54 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
8:40 AM IST:
ഛത്തിസ്ഗഡിൽ വോട്ടെണ്ണലിന്റെ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിനാണ് മുന്നേറ്റം. ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 34 സീറ്റിലും ബി ജെ പി 28 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
8:39 AM IST:
മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 65 സീറ്റിലും ബി ജെ പി 70 സീറ്റിലുമാണ് ആദ്യ ലീഡ് നേടിയിരിക്കുന്നത്.
8:35 AM IST:
തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽ. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 25 സീറ്റിൽ ആദ്യ ലീഡ് നേടിയിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 17 സീറ്റുകളിലാണ് നിലവിൽ ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്.
8:17 AM IST:
രാജസ്ഥാനിലെ ആദ്യ ഫലസൂചനകളിൽ ബി ജെ പി മുന്നിൽ. ആദ്യ ലീഡ് നിലയിൽ 50 സീറ്റിലേക്കാണ് ബി ജെ പി മുന്നേറുന്നത്. കോൺഗ്രസ് 35 സീറ്റുകളിൽ ആദ്യ ലീഡ് നേടിയിട്ടുണ്ട്.
8:11 AM IST:
തെലങ്കാനയിൽ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽ. മധ്യപ്രദേശിലും രാജസ്ഥാനിലും ബി ജെ പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാകുന്നത്
8:06 AM IST:
4 സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യ ലീഡ് കോൺഗ്രസിന്. രാജസ്ഥാനിൽ നിന്നാണ് ആദ്യ ലീഡ് വാർത്ത പുറത്തുവന്നത്
7:51 AM IST:
കോൺഗ്രസ് ജയിച്ചുവെന്ന ശുഭവാർത്ത കേൾക്കാൻ തയ്യാറായിക്കൊള്ളുവെന്ന് രാജസ്ഥാൻ പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സ്റേ. കോൺഗ്രസിൻ്റെ പദ്ധതികൾക്കുള്ള കൈയടിയാണ് വിജയമെന്നും പി സി സി അധ്യക്ഷൻ.
7:29 AM IST:
മധ്യപ്രദേശിൽ കോൺഗ്രസ് 130 സീറ്റ് നേടുമെന്ന് ദ്വിഗ്വിജയ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബി ജെ പിക്ക് അനുകുലമായ എക്സിറ്റ് പോളുകൾ വ്യാജമെന്നും ഇന്ത്യാടുഡേ, ടുഡെയ്സ് ചാണക്യ എന്നിവരുടെ എക്സിറ്റ്പോളുകൾക്ക് ബി ജെ പി പണം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ജ്യോതിരാധിത്യ സിന്ധ്യയെയും ദ്വിഗ്വിജയ് സിംഗ് വിമർശിച്ചു. ഇത്തവണ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ചതിയൻമാർ ഒപ്പമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
7:27 AM IST:
4 സംസ്ഥാനങ്ങളിലെ ജനവിധി തേടുന്ന ഇരുമുന്നണികളും ശുഭപ്രതീക്ഷയിലാണ്
7:20 AM IST:
മധ്യപ്രദേശിൽ വിജയം പ്രതീക്ഷിച്ച് കോൺഗ്രസ്. പി സി സി ഓഫീസിന് മുന്നിൽ ഫ്ലക്സുകൾ എത്തിച്ചു
6:40 AM IST:
രാവിലെ ഏട്ട് മണി മുതൽ ആണ് വോട്ടെണ്ണൽ. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും
5:43 AM IST:
തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിങ് വിളിച്ച് രാഹുല്‍ ഗാന്ധി. യോഗത്തിലെ തെലങ്കാനയിലെ നേതാക്കളും ഡികെ ശിവകുമാറും പങ്കെടുത്തു. എല്ലാ സ്ഥാനാര്‍ഥികളോടും രാവിലെ ഹൈദരാബാദില്‍ എത്താന്‍ നിര്‍ദേശം. തൂക്കുസഭയെങ്കില്‍ എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ബംഗളൂരു ദേവനഹള്ളിയില്‍ റിസോര്‍ട്ടുകള്‍ സജ്ജമാണെന്നും റിപ്പോര്‍ട്ടുകള്‍.
1:07 AM IST:
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങൾ പൊതുവെ പറയുന്നത് മധ്യപ്രദേശില്‍ ബി ജെ പിയെന്നും രാജസ്ഥാനില്‍ തൂക്ക് സഭയെന്നും തെലങ്കാനയിലും ഛത്തീസ്ഗട്ടിലും കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നുമാണ്. മധ്യപ്രദേശ് ബി ജെ പി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻ്ഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗട്ടിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷ പ്രവചനവും. മിസോറമില്‍ ഭരണമാറ്റ സാധ്യതയ്ക്കുള്ള സൂചനയും എക്സിറ്റ് പോള്‍ ഫലം നല്കുന്നു
12:58 AM IST:
മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം നേടുമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ്. എക്സിറ്റ് പോൾ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്നും തനിക്ക് വിശ്വാസം ജനങ്ങളിൽ ആണെന്നും കമൽനാഥ് പറഞ്ഞു
12:56 AM IST:
രാജസ്ഥാൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി ബി ജെ പി കേന്ദ്ര നേതൃത്വവുമായി ബാബാ ബാലക് നാഥ് ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ബാലക് നാഥിനെ കണ്ടു. ബി ജെ പി ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബാലക് നാഥ് എന്ന ചർച്ചകൾക്കിടെയാണ് നിർണ്ണായക നീക്കം
12:54 AM IST:
രമേശ് ചെന്നിത്തലക്ക് ഛത്തീസ്ഗഡ്ഡിലെ നിരീക്ഷകനാകും. ഇന്ന് രാവിലെ ചെന്നിത്തല റായ്പൂരിലെത്തും. നിരീക്ഷകനായി എ ഐ സി സിയാണ് അദ്ദേഹത്തെ നിയോഗിച്ചത്
12:49 AM IST:
അഞ്ചിടത്തും കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെലങ്കാന ഉറപ്പായും ഭരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, നാല് മുതിർന്ന നേതാക്കളെ തെലങ്കാനയിലേക്ക് അയച്ചു എന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തിനുള്ള ശേഷമുള്ള അട്ടിമറി ഒഴിവാക്കാൻ മുൻകരുതൽ എടുക്കുന്നുണ്ടെന്നും കെ സി വേണുഗോപാൽ വിവരിച്ചു.
12:47 AM IST:
ഛത്തീസ്ഗഡിൽ ഒരു മുഴം മുന്നേ തയ്യാറെടുപ്പുകൾ തുടങ്ങി കോൺഗ്രസ്. ഭരണം നിലനിർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കുതിരക്കച്ചവടത്തിന് തടയിടാനാണ് നീക്കം. ജയിക്കുന്ന പാർട്ടി സ്ഥാനാർത്ഥികൾ ഉടൻ തന്നെ പി സി സി ആസ്ഥാനത്ത് എത്തണമെന്ന നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനൊപ്പം തന്നെ ന്യൂ റായ്പൂരിലെ മേ ഫെയർ റിസോർട്ടും കോൺഗ്രസ് ബുക്ക് ചെയ്തിട്ടുണ്ട്
12:45 AM IST:
തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹൈദരാബാദിൽ എത്തി. ഊർജമന്ത്രിയും മലയാളിയുമായ കെ ജെ ജോർജ് വൈകിട്ട് 6 മണിക്ക് എത്തി. കെ മുരളീധരൻ രാവിലെ 9 മണിക്ക് എത്തും. അജോയ് കുമാറും ദീപ ദാസ് മുൻഷിയും ഹൈദരാബാദിൽ ഉണ്ട്. രാവിലെ തന്നെ ബി ജെ പിയുടെയും കോൺഗ്രസിന്റെയും കൂടുതൽ നേതാക്കൾ എത്തുമെന്നാണ് വിവരം.
12:36 AM IST:
തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പിക്കും മുൻതൂക്കം നൽകുന്നു. എന്നാൽ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് വ്യക്തമാകുന്നത്.
12:35 AM IST:
തെലങ്കാനയിലാകട്ടെ ബി ആർ എസിന്റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയിൽ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
12:35 AM IST:
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് അധികാരത്തുടർച്ച തേടുമ്പോൾ ബി ജെ പി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടർച്ച തേടുമ്പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്.
12:34 AM IST:
മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 119 സീറ്റുകളിലെയും ഫലമാണ് ഇന്ന് അറിയാനാകുക.
12:33 AM IST:
രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ ഒമ്പത് മണിയോടെ അറിയാനാകുമെന്നാണ് പ്രതീക്ഷ
12:27 AM IST:
2024 ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കരുതുന്ന തെരഞ്ഞെടുപ്പ് ആർക്ക് അനുകൂലമാണെന്ന തത്സമയ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ തത്സമയം അറിയാം
12:27 AM IST:
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ വിധി ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ ജനവിധിയാണ് ഇന്ന് അറിയാനാകുക. മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.