
മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഏനല്‍ ക്യാന്‍സര്‍ അഥവാ മലദ്വാരത്തിലെ ക്യാൻസര്‍. ലൈംഗികമായി പടരുന്ന ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. 90 ശതമാനം മലദ്വാര അര്‍ബുദങ്ങളും എച്ച്പിവി വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭാശയ, ഗര്‍ഭാശയമുഖ അര്‍ബുദവും മലദ്വാരത്തിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം ആണ്. മലത്തിലും ടോയ്ലറ്റിലും ഇത്തരത്തില്‍ രക്തം കണ്ടതുകൊണ്ട് മാത്രം ഈ രോഗമുണ്ടെന്ന് കരുതേണ്ട. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും മലത്തില്‍ രക്തം കാണപ്പെടാം.
മലദ്വാരത്തില്‍ അര്‍ബുദമുള്ളവരുടെ മലം കൂടുതല്‍ അയഞ്ഞതും വെള്ളമയമുള്ളതുമായിരിക്കും. വയറ്റില്‍ നിന്ന് പോകുന്നതിനെ നിയന്ത്രിക്കാന്‍ പറ്റാതെ വരുക, മലദ്വാരത്തിലൂടെ കഫം പോലെയുള്ള ദ്രാവകങ്ങള്‍ ഒലിക്കുക എന്നിവയും ഏനല്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. ചിലരില്‍ മലവിസർജ്ജനത്തിൽ ബുദ്ധിമുട്ടുകൾ നേരിടാം, കൂടുതല്‍ തവണ ടോയ്ലറ്റില് പോകാം, മലദ്വാരത്തിലോ ചുറ്റുപാടിലോ മുഴ കാണപ്പെടാം, ചൊറിച്ചിൽ അനുഭവപ്പെടാം. മലദ്വാരത്തില്‍ ക്യാൻസറുണ്ടെങ്കില്‍ മലത്തിന്റെ ഘടനയിലും വ്യത്യാസം കാണാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]