
കൊച്ചി
സിൽവർ ലൈൻ എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ചർച്ചചെയ്ത് സമവായത്തിലെത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു.- വൻകിട വികസന പദ്ധതികളെ പ്രതിപക്ഷം രാഷ്ട്രീയപ്രേരിതമായി എതിർക്കേണ്ടതില്ല. ഭരണപക്ഷം വികസനപദ്ധതി കൊണ്ടുവന്നാൽ പ്രതിപക്ഷം കണ്ണടച്ച് എതിർക്കുന്ന രീതി ശരിയല്ല. ഈ നിലപാട് കേരളത്തിന്റെ വികസനം മുരടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.-
ശനി രാവിലെ ചാനലുകളുമായുള്ള അഭിമുഖത്തിലാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ കെ വി തോമസ് പരസ്യമായി രംഗത്തുവന്നത്.
എല്ലാ വലിയപദ്ധതികളും തുടക്കത്തിൽ സാമ്പത്തിക ലാഭത്തിലാകണമെന്ന് വാശി പിടിക്കരുത്. നെടുമ്പാശേരി വിമാനത്താവളം സ്ഥാപിച്ചപ്പോൾ ഇത്ര ലാഭകരമാകുമെന്ന് കരുതിയില്ല. എന്നാൽ, വൻ ലാഭത്തിലായി. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് പദ്ധതികൾ എങ്ങനെ നടപ്പാക്കാനാകുമെന്ന് പരിശോധിക്കണം. കൊച്ചി മെട്രോയുടെ കാര്യത്തിൽ ഇതാണ് കണ്ടത്. മറ്റു പദ്ധതികൾക്കും ഇതുവേണം. വൻകിട പദ്ധതികൾക്ക് സംസ്ഥാനം കേന്ദ്രസഹായം തേടുന്നതിൽ തെറ്റില്ല- –- കെ വി തോമസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]