
തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളിയിൽ നിന്നാണ് ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. ഒന്നരക്കോടി രൂപയുടെ ലഹരിയാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാൽ എന്നിവരാണ് സംഭവത്തിൽ പിടികൂടിയത്.
ചോക്ളേറ്റ് കൊണ്ടു പോയിരുന്ന ലോറിയിലൂടെ ഹാഷിഷ് കടത്താനായിരുന്നു ശ്രമം. ചില്ലറ വില്പനയ്ക്കായി മാളയിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് വാടാനപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നും ഹാഷിഷ് ഓയിൽ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിലായി. തൃശൂർ സ്വദേശി ലിഷാൻ, പാവറട്ടി സ്വദേശി അനൂപ്, കൊന്നി സ്വദേശി നസീം എന്നിവരാണ് പിടിയിലായത്.
The post ഹാഷിഷ് ഓയിൽ ചോക്ലേറ്റ് ലോറിയിൽ കടത്താൻ ശ്രമം; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]