
തന്നേക്കാൽ 17 വയസ്സ് പ്രായം കുറഞ്ഞ കാമുകന് മുൻപിൽ യഥാർത്ഥ പ്രായം മറച്ച് വയ്ക്കാനായി 41 കാരിയായ കാമുകി കണ്ടെത്തിയ മാർഗം ഒടുവില്‍ അവനവന് തന്നെ പാരയായി മാറി. യഥാർത്ഥ പ്രായം കാമുകന് അറിയാതിരിക്കാൻ തെറ്റായ വിവരങ്ങൾ നൽകി കൊണ്ട് കാമുകി നിര്‍മ്മിച്ച വ്യാജ പാസ്പോർട്ടാണ് ഇവരെ കുരുക്കിലാക്കിയത്. കാമുകനോടൊപ്പം യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിൽ എത്തിയ ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് പിന്നാലെ പിടിയിലായി. ഇതോടെയാണ് സത്യാവസ്ഥ പുറത്ത് വന്നത്.
1982-ൽ ജനിച്ച സ്ത്രീയുടെ പാസ്പോർട്ട് വിവരങ്ങളിൽ സംശയം തോന്നിയ ഇമിഗ്രേഷൻ ഓഫീസർ പാസ്പോർട്ട് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെ സ്ത്രീ പരിഭ്രാന്തയാവുകയും ഉദ്യോഗസ്ഥനെ പരിശോധനയിൽ നിന്നും തടയുകയും ചെയ്തു. എന്നാല്‍, ഉദ്യോഗസ്ഥന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ അവർ തനിക്ക് സ്വകാര്യമായി സംസാരിക്കണമെന്നും സംസാരിക്കുന്ന വിവരങ്ങൾ കാമുകൻ അറിയരുതെന്നും ഉദ്യോഗസ്ഥനോട് അപേക്ഷിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ, വ്യത്യസ്ത ജനന തിയതികളുള്ള രണ്ട് ചൈനീസ് പാസ്പോർട്ടുകൾ ഇവരുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം, ബെയ്ജിംഗ് ജനറൽ സ്റ്റേഷൻ ഓഫ് എക്സിറ്റ് ആൻഡ് എൻട്രി ഫ്രോണ്ടിയർ ഇൻസ്പെക്ഷൻ ഇതില്‍ ഒരു പാസ്പോർട്ട് വ്യാജമാണന്ന് റിപ്പോർട്ട് നൽകി. അതോടെ 41 കാരി സത്യങ്ങൾ തുറന്നു പറഞ്ഞു. കാമുകന് തന്നേക്കാൽ 17 വയസ്സ് കുറവായതിനാൽ കാമുകനുമായുള്ള ബന്ധം നിലനിർത്താൻ തന്റെ യഥാർത്ഥ പ്രായം മനഃപൂർവം മറച്ചുവെച്ചതായി അവർ വെളിപ്പെടുത്തി.
യഥാർത്ഥ പ്രായം കാമുകന് അറിഞ്ഞാൽ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയമാണത്രേ ഇത്തരത്തിലൊരു കാര്യം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്. വ്യാജ പാസ്പോർട്ടിൽ ഇവർ തന്റെ ജനന തിയതി ആയി നൽകിയിരുന്നത് 1996 ആയിരുന്നു. ഒടുവിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വ്യാജ പാസ്പോർട്ട് കണ്ടുകെട്ടുകയും 3,000 യുവാൻ (35,000 രൂപ) ഇവരിൽ നിന്നും പിഴയായി ചുമത്തിയെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
Last Updated Dec 2, 2023, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]