

First Published Dec 2, 2023, 5:14 PM IST
ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു ദിവസത്തേക്കാണ് ഓഫര്‍ ലഭിക്കുക.
എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും (ഡിസംബർ 2,3) ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15% ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ രണ്ടാം തീയതി മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുളള യാത്രകൾക്കുളള ടിക്കറ്റുകൾ ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാമെന്നും ഇന്ത്യ എക്സ്പ്രസ്സിന്റെ അറിയിപ്പിൽ പറയുന്നു.
Read Also –
അതേസമയം ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ‘ക്രിസ്മസ് കംസ് ഏര്‍ലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകം. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.
ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മാംഗ്ലൂര്‍, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളില്‍ എയര്‍ലൈന്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്.
ടാറ്റ ന്യൂപാസ് റിവാര്‍ഡ്സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ എട്ടു ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും airindiaexpress.comല്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.
Last Updated Dec 2, 2023, 5:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]