
കോഴിക്കോട്: വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് (ചല്ലിവയൽ), മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് (പാറമ്മൽ) എന്നിവിടങ്ങളിൽ ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആ വാർഡിന്റെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ രേഖകൾ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാൻ ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
തിരുവനന്തപുരത്ത് അവധി
തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതൽ 25 വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് ഡിസംബര്‍ 15 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഡിസംബര്‍ 15 ന് അവധിയെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ അന്നേ ദിവസം നടത്താൻ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും ഈ അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Last Updated Dec 2, 2023, 5:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]