
സോനു നിഗത്തിന്റെ ശബ്ദമാധുരിയില്‍ ഡങ്കിയിലെ പുതിയ ഗാനം (ഡങ്കി ഡ്രോപ്പ് 2) പുറത്തിറങ്ങി. ‘നിക്ലേ ദേ ഹം കഭി ഖര് സെ’ എന്ന മനോഹര ഗാനത്തിന് വരികള്‍ ഒരുക്കിയിയിരിക്കുന്നത് ജാവേദ് അക്തറാണ്. പ്രീതം സംഗീതം നല്കുന്നു.
ചിത്രത്തിലെ ‘ലുട്ട് പുട്ട് ഗയ’ (ഡങ്കി ഡ്രോപ്പ് 2) എന്ന ഗാനം പുറത്തു വന്നതിനു കഴിഞ്ഞ ആഴ്ചയില്‍ ആണ്. വലിയൊരു ഇടവേളയ്ക്കു ശേഷമാണു ഷാരൂഖ് ഖാന് വേണ്ടി സോനു നിഗം ഒരു ഗാനം ആലപിക്കുന്നത്.
നാല് സുഹൃത്തുക്കളുടെ കഥയാണ് ഡങ്കിയിലൂടെ രാജ്കുമാര് ഹിരാനി പറയുന്നത്. യഥാര്‍ത്ഥ ജീവിതാനുഭവങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട കഥയാണ് ഡങ്കിയുടേത്.
ഡങ്കിയുടെ ആഗോള റിലീസ് നടക്കാനിരിക്കെ, സ്വന്തം രാജ്യത്തിരുന്ന് സിനിമ ആസ്വദിക്കാനായി നൂറുകണക്കിന് വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തുന്നു എന്നതും കഴിഞ്ഞ ദിവസം വാര്‍ത്ത ആയിരുന്നു.
ഷാരുഖ് ഖനൊപ്പം തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ തുടങ്ങിയ നടീനടന്മാരും ചിത്രത്തില്‍ ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ രാജ്കുമാര് ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേര്‍ന്നാണ് ഡങ്കി നിര്‍മ്മിക്കുന്നത്. ക്രിസ്തുമസ്സിന് ചിത്രം തിയേറ്ററുകളില്‍ എത്തും. പപ്പറ്റ് മീഡിയയാണ് ചിത്രത്തിന്റെ കേരള പ്രൊമോഷന് നിര്‍വഹിക്കുന്നത്.