

സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ഭര്‍ത്താവും അനുജന്റെ ഭാര്യയും കസ്റ്റഡിയില്‍; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു
കട്ടപ്പന: ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
വാഴവര മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാമിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് എബ്രഹാമിനെയും ഇയാളുടെ അനുജന്റെ ഭാര്യ ഡയാനയെയും തങ്കമണി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഫാം സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിദേശത്തായിരുന്ന ജോയ്സും എബ്രഹാമും നാലുമാസം മുൻപാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടില്‍ അനുജനൊപ്പമായിരുന്നു ഇവരുടെ താമസം.
മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]