
ന്യൂഡല്‍ഹി: രണ്ടാം വിവാഹം കഴിക്കുന്നതിനായി സ്ത്രീധനമായി ബൈക്ക് നല്‍കിയില്ലന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. ആഗ്ര എത്മദൗള സ്വദേശി സല്‍മാനാണ് തന്റെ ഭാര്യ അഫ്സാനയെ ഉപേക്ഷിച്ചത്.അഫ്സാനയുടെ പിതാവ് നേരത്തെ തന്നെ മരിച്ചിരുന്നു. 2009 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇതോടെ അമ്മയും മറ്റ് ബന്ധുക്കളും ചേര്‍ന്നാണ് അഫ്സാനയെ സല്മാന് വിവാഹം കഴിപ്പിച്ചു നല്‍കിയത്. എന്നാാല്‍ വിവാഹ ശേഷം ഭര്‍തൃവീട്ടിലെത്തിയ അഫ്സാനയ്ക്ക് വലിയ ക്രൂരമായ പീഡനമാണ് ഏറ്റ് വാങ്ങേണ്ടി വന്നത്.
സാധനങ്ങള്‍ കൂടാതെ ബൈക്കും രണ്ട് ലക്ഷം രൂപയും വേണമെന്ന ആവശ്യത്തില്‍ ഭര്‍ത്താവും, മാതാപിതാക്കളും ഉറച്ചുനിന്നു. വിവാഹം കഴിഞ്ഞ് സല്മാന് സൗദിയിലേക്ക് പോയി. ഇതിന് മുന്‍പായി അഫ്സാനയെ സ്വന്തം വീട്ടിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സൗദിയില്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് സല്മാന്. ഇതിനു മുന്നോടിയായി ഫെബ്രുവരി മൂന്നിന് സല്മാന് നാട്ടിലെത്തി.
ഇതിനിടയില്‍ വീണ്ടും സ്ത്രീധനക്കാര്യം പറഞ്ഞ് അഫ്സാനയുടെ വീട്ടിലെത്തി സല്മാന് വഴക്കിട്ടിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ മുത്തലാഖ് ചൊല്ലിയത്. ഭാര്യയെ കൊല്ലുമെന്നും സല്മാന് ഭീഷണി മുഴക്കി. ഇതോടെ, യുവാവിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ് പോലീസ്. കേസുള്ളതിനാല്‍ ഇയാള്‍ക്ക് സൗദിയില്‍ പോകാനും രണ്ടാം വിവാഹം കഴിക്കാനും സാധ്യമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]