

ജോലിസമ്മര്‍ദ്ദം, കുടുംബ പ്രശ്നങ്ങള്‍, രോഗങ്ങള്‍ തുടങ്ങി കാരണങ്ങൾ നിരവധി; സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം വർധിക്കുന്നു; കണക്കുകൾ ഞെട്ടിക്കുന്നത്; ഇടപെടലുമായി ആഭ്യന്തരവകുപ്പ്; പൊലീസുകാര്‍ക്ക് കൃത്യമായി അവധികള്‍ അനുവദിക്കാൻ നിര്‍ദേശം
തിരുവനന്തപുരം: ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് കൃത്യമായി അവധികള്‍ അനുവദിക്കാൻ നിര്‍ദേശിച്ച് ആഭ്യന്തര വകുപ്പ്.
ജോലിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങള്‍ അടക്കം പലവിധ കാരണങ്ങളാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് അയച്ച കത്തിലാണ് ഇതടക്കം നിര്‍ദേശങ്ങള്‍ ഉള്ളത്. സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാൻ കൗണ്‍സിലിങ് അടക്കം മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്.
2019 ജനുവരി ഒന്നു മുതല്‍ 2023 സെപ്തംബര്‍ 30 വരെയായി 69 ആത്മഹത്യകള്‍ പോലീസില്‍ നടന്നതായാണ് കണക്ക്. ഡിജിപി നല്കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിൻ്റെ ഇടപെടല്‍. ഇതാദ്യമായാണ് ജോലിഭാരത്തെയും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങളെയും പരിഗണിച്ച് പോലീസുകാര്‍ക്ക് അവധികള്‍ അനുവദിക്കണമെന്ന് പേരിനെങ്കിലും ആഭ്യന്തര വകുപ്പ് നിര്‍ദേശിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2019ല്‍ 18, 2020ല്‍ 10, 2021ല്‍ 8, 2022ല്‍ 20, 2023 സെപ്തംബര്‍ 30വരെ 13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ കണക്ക്. ഓഫീസര്‍ റാങ്കിലുളള 21 പേരും സിപിഒ റാങ്കിലുള്ള 32 ഉദ്യോഗസ്ഥരും സീനിയര്‍ സിപിഒ റാങ്കിലുള്ള 16 ഉദ്യോഗസ്ഥരുമാണ് ആത്മഹത്യ ചെയ്തത്. 12 ഉദ്യോഗസ്ഥര്‍ ആത്മഹത്യാ ശ്രമവും ഈ കാലയവില്‍ നടന്നിട്ടുണ്ട്.
ജോലിസമ്മര്‍ദ്ദം, കുടുംബ പ്രശ്നങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് കാരണമായി കണ്ടെത്തിയിരിക്കുന്നത്. പഠനം നടന്ന കാലയളവില്‍ 30 പേര് കുടുംബപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തത്. മാനസിക സംഘര്‍ഷം കാരണം 20 പേരും അഞ്ച് പേര് രോഗങ്ങള്‍ കാരണവും അഞ്ച് പേര് സാമ്ബത്തിക ബുദ്ധിമുട്ട് കാരണവും ആത്മഹത്യ ചെയ്തു. ഏഴ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ജോലിഭാരം കാരണം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ട് ഉദ്യോഗസ്ഥരുടെ ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അമിത ജോലി ഭാരം തന്നെയാണ് പലപ്പോഴും കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.
പലവിധ സമ്മര്‍ദ്ദങ്ങള്‍ കാരണം പോലീസ് ജോലി കഠിനമാകുന്നുവെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. അതിനാല്‍ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടി ആവശ്യമാണ്. ഇതിനായി ഒമ്ബത് നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിരവധിയുണ്ടെങ്കിലും ജോലിഭാരം സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]