
കൊൽക്കത്ത: പശ്ചിമബംഗാളിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ കംഗാരുകുഞ്ഞുങ്ങൾ ദുരൂഹത സൃഷ്ടിക്കുന്നു. ജൽപായ്ഗുരിയിൽ ഒരു കംഗാരുകുഞ്ഞിനെ ചത്ത നിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റ നിലയിൽ ജില്ലയിലെ മറ്റിടങ്ങളിൽ നിന്നു മൂന്ന് കംഗാരു കുഞ്ഞുങ്ങളെയും കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിടെയാണ് കംഗാരുക്കളെ വനപാലകർ കണ്ടെത്തിയത്. ഇവയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളും ഉണ്ടായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
ഓസ്ട്രേലിയയിലും, ന്യൂഗിനിയയിലും മാത്രം കണ്ടുവരുന്ന കംഗാരുകളെ ബംഗാളിൽ എത്തിച്ചത് ആരാണെന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിശദമായി അന്വേഷണം നടത്തി, ഇതിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് ബൈകുന്തപുർ റേഞ്ച് ഓഫീസർ സഞ്ജയ് ദത്ത അറിയിച്ചു.
കഴിഞ്ഞ മാസം, പശ്ചിമ ബംഗാൾ-അസം അതിർത്തിയിലെ അലിപുർദുവാറിലെ ബറോബിഷയിൽ ഒരു ചരക്ക് ട്രക്കിൽ നിന്ന് കംഗാരുവിനെ കണ്ടെത്തുകയും ഇതിനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ, ഹൈദരാബാദിൽ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
The post പശ്ചിമബംഗാളിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ കംഗാരുകുഞ്ഞുങ്ങൾ ദുരൂഹത സൃഷ്ടിക്കുന്നു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]