

‘മകളുടെ നഴ്സിങ് പ്രവേശനത്തിന് പണം നല്കി; അഡ്മിഷന് ലഭിച്ചില്ല; പണം തിരികെ ചോദിച്ചെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രതികാരം; ഒടുവിൽ കുട്ടിയുടെ പിതാവിനെ സമ്മര്‍ദ്ദത്തിലാക്കാൻ കണ്ട പോംവഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ മൊഴി നല്‍കിയതായി സൂചന; മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ പൊലീസ്
അടൂര്‍: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ മൊഴി പുറത്ത്.
നഴ്സിങ് പ്രവേശനം സംബന്ധിച്ച സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തെങ്കാശിയില്‍ നിന്ന് പിടിയിലായ ഇയാള്‍ മൊഴി നല്‍കിയതായിട്ടാണ് വിവരം. ഇക്കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മകളുടെ നഴ്സിങ് പ്രവേശനത്തിന് ആറു വയസുകാരിയുടെ പിതാവിന് പത്മകുമാര്‍ പണം നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷന് ലഭിച്ചില്ല. നല്കിയ പണം തിരികെ ചോദിച്ചെങ്കിലും മടക്കിനല്കാന് കുട്ടിയുടെ പിതാവ് തയ്യാറായില്ല. ഇതില്‍ പ്രകോപിതനായാണ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുട്ടിയുടെ പിതാവിനെ സമ്മര്‍ദത്തിലാക്കാന്‍ ചെയ്തുപോയതാണെന്നാണ് പത്മകുമാറിന്റെ മൊഴി. കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]