
ന്യൂയോർക്ക് > ആമസോണ്‍ കമ്പനിയിൽ യൂണിയന് രൂപീകരിക്കാനുള്ള വോട്ടെടുപ്പിൽ ചരിത്രം കുറിച്ച് തൊഴിലാളികള്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ Amazon.com ഫെസിലിറ്റിയിലെ തൊഴിലാളികളാണ് യൂണിയന് രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്കയിൽ ആമേസോണിന്റെ ചരിത്രത്തിൽ ആദ്യമായാണ് തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നത്.
ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് കേന്ദ്രമായ ജെഎഫ്കെ 8- ലെ ജീവനക്കാര്‍ യൂണിയന് രൂപീകരണത്തിനായി നൂറുകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടി. 2131 പേര് എതിര്‍ത്ത് വോട്ട് ചെയ്തപ്പോൾ 2654 പേർ യൂണിയന് രൂപീകരണത്തിന് അനുകൂലമായി വോട്ടുചെയ്തു.
ക്രിസ്റ്റിയന്‍ സ്മോള്‍സ് ആണ് ആമസോണ്‍ ലേബര്‍ യൂണിയന്റെ പ്രസിഡന്റ്. കോവിഡ് തുടങ്ങിയ സമയത്ത്, ആമസോണിന്റെ വെയര്‍ഹൗസുകളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷാ നടപടികളില്ല എന്ന് പരാതിപ്പെട്ട് സമരം സംഘടിപ്പിച്ചതിന് അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹം യൂണിയന് രൂപീകരിക്കുന്നത്.
നീലു സിബിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
നമ്മളൊക്കെ ആമസോണിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്തു അത് കൈയിൽ കിട്ടുമ്പോൾ അത് ആമസോണിന്റെ വെയർഹൗസുകളിൽ (ഫുൾഫിൽമെന്റ് സെന്റർ എന്നാണ് അവർ സ്വയമിട്ട പേര്) പാക്ക് ചെയ്തു ഷിപ്പ് ചെയ്തു ഡെലിവറി ചെയ്യുന്ന അവരുടെ തൊഴിലാളികളെ പറ്റി ആലോചിക്കാറുണ്ടോ? അവരുടെ മണിക്കൂർ റേറ്റിലെ ശമ്പളം, അവർക്ക് കിട്ടുന്ന ബെനെഫിറ്റ്സ്? Positives – മണിക്കൂറിന് 15+ ഡോളർ ഏകദേശം കിട്ടും, ഫുൾ ടൈം പൊസിഷൻ ഉള്ളവർക്ക് ഹെൽത്ത് ബെനെഫിറ്റ്സ് ഉൾപ്പെടെ ഉണ്ട്, കോളേജ് ഡിഗ്രി വേണ്ട. Negatives – പല വെയർഹൗസുകളിലും തൊഴിലാളികൾ ഫുൾ ടൈം അല്ല, അത് കൊണ്ട് ഹെൽത്ത് ബെനെഫിറ്റ്സ് ഇല്ല, സിക്ക് ലീവ്/ വെക്കേഷൻ/ അത്യാവശ്യമുള്ള പേഴ്സണൽ കാര്യങ്ങൾക്ക് എടുക്കാവുന്ന പേഴ്സണൽ ഡേ ഒന്നുമില്ല.
മാക്സിമം ജോലി ചെയ്യാവുന്നത് ആഴ്ചയിൽ 30 മണിക്കൂർ മാത്രം – ആഴ്ചയിൽ ഇത്രയും വേതനം പോരാ ജീവിച്ചു പോകാൻ. ജോലി വളരെയധികം ശാരീരികമായി demanding ആണ്, നടുവ് വേദന, കാല് വേദന എല്ലാം സാധാരണം, ബാത്റൂം ബ്രേക്ക് ഇല്ല, safety regulations പോലും ചിലയിടങ്ങളിൽ മോശം. അവരുടെ വർക്ക് ടൈം & quantity നിരന്തരം ട്രാക്ക് ചെയ്യപ്പെടുന്നു, ഒരു ദിവസം പോലും ടാർഗറ്റ് തികച്ചില്ലെങ്കിൽ പിരിച്ചു വിടാം. ഇതിനെയൊന്നും ചോദ്യം ചെയ്യാൻ വഴി ഒന്നുമില്ല, കാരണം അവർക്ക് യൂണിയൻ ഇല്ല.
അങ്ങനെ ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിലെ വെയർഹൗസ് തൊഴിലാളികൾ യു.എസിൽ ആദ്യമായി unionized ആയി, ഇന്ന് അവർ ആമസോൺ ലേബർ യൂണിയനിൽ(ALU) ചേരാനുള്ള വോട്ടു ജയിച്ചു. ഒട്ടും എളുപ്പമായിരുന്നില്ല, യു.എസ് ഡിപ്പാർട്ടമെന്റ് ഓഫ് ലേബർ റിപ്പോർട്ട് പ്രകാരം ആമസോൺ $ 4.3 മില്യൺ ഡോളറാണ് യൂണിയൻ പൊളിക്കുന്ന consultants ന് വേണ്ടി ചിലവാക്കിയത്! ( ഈ പ്രൊഫെഷണൽ യൂണിയൻ വിരുദ്ധ വിദഗ്ദ്ധർ അമേരിക്കയുടെ സ്വന്തം ഇൻഡസ്ട്രി ആണെന്ന് Jacobin റിപ്പോർട് ചെയ്യുന്നത്). ജീവനക്കാരെ വിളിച്ചു കൂട്ടി യൂണിയനെതിരെ മീറ്റിങ് നടത്തുക, പോസ്റ്റർ ഒട്ടിക്കുക, ഇൻസ്റ്റാഗ്രാം പരസ്യം, ഫോണ്‍ കോൾ, മെസ്സേജിങ് എല്ലാം സംഘടിപ്പിച്ച consultants ന് 3200 ഡോളർ ഒരു ദിവസം വേതനം. എല്ലാം നടുവൊടിയുന്ന പണി ചെയ്തു ആമസോണിന്റെ ലാഭം കൂട്ടുന്ന മണിക്കൂറിന് $15 കിട്ടുന്ന തൊഴിലാളിക്ക് എതിരെ.
ക്രിസ്റ്റിയൻ സ്മോൾസ് ആണ് ALU വിന്റെ പ്രസിഡന്റ്. കോവിഡ് തുടങ്ങിയ സമയത്ത്, ആമസോണിന്റെ വെയർഹൗസുകളിൽ ആവശ്യമായ ആരോഗ്യ സുരക്ഷാ നടപടികളില്ല എന്നു പരാതിപ്പെട്ടു സമരം സംഘടിപ്പിച്ചതിന് പിരിച്ചു വിടപ്പെട്ട ആളാണ് സ്മോൾസ്. അങ്ങനെയാണ് അയാൾ യൂണിയൻ രൂപീകരിക്കുന്നത് (അതിനിടെ അയാളെ അറസ്റ്റും ചെയ്തു). ഇനി ബാക്കിയുള്ള വെയർഹൗസുകളിൽ എന്താവും, ജോലി കോണ്ട്രാക്റ്റ് bargaining എത്ര ബുദ്ധിമുട്ടാവും, ആമസോണ്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നൊക്കെ ആശങ്കകളുണ്ട്. ഇത്രയും യൂണിയൻ വിരുദ്ധത കാണിച്ചവർ ഇനിയും കാര്യങ്ങൾ ഒട്ടും എളുപ്പമാക്കാൻ സാധ്യതയില്ല. എന്നാൽ ഈ ചെറിയ വിജയം വളരെ പ്രധാനമാണ് – കാരണം ഇന്ന് കൂടുതൽ കൂടുതൽ retail services ആമസോണിന്റെ നിയന്ത്രണത്തിലാണ്, കൂടുതൽ ജീവനക്കാർ ഉണ്ടാവുന്നു, അത് കൊണ്ട് തന്നെ ഇത്ര വലിയ workforce നീതിയും ന്യായവുമുള്ള സുരക്ഷിതമായ ജോലി സാഹചര്യങ്ങളിൽ പണിയെടുക്കേണ്ടത് അവരുടെ മാത്രമല്ല ഉപഭോക്താക്കളായ നമ്മുടെ കൂടി താൽപര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]