
ഇംഫാൽ: ബോളിവുഡ് താരം രൺദീപ് ഹൂഡ വിവാഹിതനായി. നടിയും മോഡലുമായ മണിപ്പൂർ സ്വദേശി ലിൻ ലെയ്ഷറാം ആണ് വധു. ഇംഫാലിൽ വെച്ച് മെയ്തി ആചാരപ്രകാരം നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത വേഷത്തിലാണ് വധൂവരന്മാര് എത്തിയത്.
വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ രൺദീപ് ഹൂഡ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ദമ്പതികൾക്ക് ആശംസകളുമായി നിരവധി ആരാധകർ എത്തുന്നുണ്ട്. കൂടുതൽപേരും ഇരുവരുടേയും പരമ്പരാഗത വിവാഹ വേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വധുവിന്റെ പാരമ്പര്യത്തിന് അനുസരിച്ച് വിവാഹം കഴിക്കുന്നതിലെ സന്തോഷം രൺദീപ് നേരത്തെ പങ്കുവെച്ചിരുന്നു. സിനിമയിലെ സുഹൃത്തുക്കൾക്കായി മുംബെെയിൽ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്ന് താരം അറിയിച്ചുണ്ട്.
ഓം ശാന്തി ഓം, മേരി കോം, ജാനേ ജാൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ലിൻ ബിസിനസുകാരി കൂടിയാണ്. ഹെെവേ, സുൽത്താൻ, ലാൽ രംഗ്, ഡി തുടങ്ങി ഒട്ടനവധി ഹിന്ദി ചിത്രങ്ങളിൽ രൺദീപ് ഹൂഡ വേഷമിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]