
ഭോപ്പാല്‍: ഇന്ത്യാ ചരിത്രത്തിലെ നടുക്കുന്ന ഓര്‍മ്മയാണ് ഭോപ്പാല്‍ ദുരന്തം. യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മ്മാണശാലയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പടര്‍ന്ന വിഷം ആയിരക്കണക്കിനുപേരുടെ ജീവനാണ് കവര്‍ന്നത്. അതിനാല്‍ത്തന്നെ ഭോപ്പാലുകാര്‍ക്ക് ജീവന്റെ വില നന്നായി അറിയാം. ഒരോ ജീവനും അമൂല്യമാണെന്ന കാര്യം തങ്ങള്‍ മറക്കുന്നില്ലെന്ന് ഒരു രാത്രിയിലെ ആത്മാര്‍ത്ഥമായ ഇടപെടലിലൂടെ അവര്‍ അടിവരയിട്ടു.
രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ ഉറക്കം ഒഴിവാക്കി ഭോപ്പാലുകാര്‍ നടത്തിയ യത്നമാണ് കൈയടി നേടിയിരിക്കുന്നത്. നാഗ്പുര്‍ സ്വദേശികളായ ദമ്പതിമാരുടെ 26 ദിവസം പ്രായമായ കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. യാത്ര തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞിനായി ഓക്സിജന്‍ സിലണ്ടര്‍ വാടകയ്ക്കെടുത്തു. എന്നാല്‍ പാതിവഴിയില്‍ സിലിണ്ടര്‍ പണി മുടക്കി. പരിഭ്രാന്തരായ ദമ്പതികള്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള തത്രപ്പാടിലായി.
ഭോപ്പാലാണ് അടുത്ത സ്റ്റേഷന്. കുഞ്ഞിന്റെ അച്ഛന് സഹായം തേടി സുഹൃത്തിന് വാട്സാപ്പ് മെസേജ് അയച്ചു. പിന്നാലെ മെസേജ് പലയിടങ്ങളിലേക്ക് പറന്നു. ട്രയിന്‍ ഭോപ്പാലിലെത്തുമ്പോഴേക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ ഓക്സിജന്‍ സിലിണ്ടറുമായി ദമ്പതികളെയും കാത്ത് പ്ലാറ്റ്ഫോമില്‍. അപ്പോഴേക്കും രാത്രി രണ്ടു മണിയായിരുന്നു. ഭോപ്പാലുകാര്‍ മാലാഖമാരാണെന്നും അവരെ ഒരിക്കലും മറക്കില്ലെന്നും കുഞ്ഞിന്റെ അമ്മ ലത സഹേര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]